തിരുവനന്തപുരം: സംഘപരിവാർ പ്രവർത്തകർ ക്ഷമയുടെ നെല്ലിപടി കണ്ടിട്ടും തീവ്രവാദികൾ വീണ്ടും വീണ്ടും അക്രമിക്കുകയാണെന്നും ദേശീയ പ്രസ്ഥാനങ്ങളിലെ പ്രവർത്തകർക്ക് സഞ്ചാര സ്വാതന്ത്രവും പ്രവർത്തന സ്വാതന്ത്രവും നിഷേധിച്ചാൽ നോക്കി നിൽക്കാനാവില്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായിയെ പേടിച്ച് എസ്‌ഡിപിഐ ഭീകരരെ പോലീസ് സംരക്ഷിക്കുകയാണെന്നും കേരള പൊലീസിന് പ്രതികളെ പിടിക്കാൻ ത്രാണിയില്ലെങ്കിൽ അത് തുറന്ന് പറഞ്ഞ് സഞ്ജിത്ത് വധക്കേസ് എൻഐഎയെ ഏൽപ്പിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു എസ്‌ഡിപിഐ ഭീകരരെ സംരക്ഷിക്കുന്ന പോലീസ് നിലപാടിനെതിരെ ബിജെപി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്‌ഡിപിഐ കാപാലിക സംഘത്തെ നേരിടാനുള്ള കരുത്ത് കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾക്കുണ്ടെന്നത് പോലീസ് മറക്കരുതെന്നും സംസ്ഥാന ആഭ്യന്തരവകുപ്പ് പൂർണമായും പരാജയപ്പെട്ടുവെന്നും സുരേന്ദ്രൻ പറഞ്ഞു. മൃഗങ്ങളെ വെട്ടി പരിക്കേൽപ്പിച്ച് മനുഷ്യനെ വെട്ടാനുള്ള പരിശീലനം തീവ്രവാദികൾ നേടുമ്പോഴും സർക്കാർ ഉറങ്ങുകയാണെന്നും കേരളത്തിലെ പല ടെക്സ്റ്റയിൽസ് സ്ഥാപനങ്ങളിലും തീവ്രവാദികൾ ജോലിക്ക് നിൽക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് എത്രയധികം കൊലകളാണ് എസ്‌ഡിപിഐ നടത്തിയതെന്ന് പൊലീസ് പരിശോധിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഇനി മുതൽ മദ്യം രുചിച്ച് നോക്കിയ ശേഷം വാങ്ങാം: റസ്റ്റോറന്റുകളിൽ മദ്യം കുപ്പികളിൽ വിൽപന നടത്താനും അനുമതി
‘പാലക്കാട് ജില്ലയിൽ വ്യാപകമായും കേരളത്തിൽ അങ്ങിങ്ങോളവും നടക്കുന്ന സിപിഎം എസ്‌ഡിപിഐ കൂട്ടുക്കെട്ടിന്റെ ഉപകാര സ്മരണയാണ് പ്രതികളെ പിടികൂടാതിരിക്കാനുള്ള കാരണം. രാഷ്ട്രീയ എതിരാളികളെ കൊന്ന് സിപിഎം നടപ്പാക്കുന്ന കാടൻ നയം എസ്‌ഡിപിഐയെ കൊണ്ട് നടത്തിക്കുകയാണ് അവർ ഇപ്പോൾ ചെയ്യുന്നത്. സംസ്ഥാനത്ത് സമാധാനം തകർന്നാൽ അതിന്റെ ഉത്തരവാദിത്വം സർക്കാരിനായിരിക്കും.നാട്ടിൽ കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് എസ്‌ഡിപിഐ ഭീകരവാദികൾ കൊലപാതകങ്ങൾ നടത്തുന്നത്. കൊല നടത്തിയവരെയും ആസൂത്രണം ചെയ്തവരെയും പൊലീസിന് അറിയാം. എന്നിട്ടും കേരള പൊലീസ് നാടകം കളിക്കുകയാണ്.’ സുരേന്ദ്രൻ വ്യക്തമാക്കി.
Post Your Comments