
ചേർത്തല: അപകടകരമായി സഞ്ചരിച്ച ജീപ്പിനെ പിന്തുടർന്ന് പിടികൂടിയ ട്രാഫിക് എസ്.ഐയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയെ പൊലീസ് മർദിച്ചെന്ന് പരാതി. സൈനികനായ കൊട്ടാരക്കര പത്തനാപുരം വെളക്കുടി പഞ്ചായത്തിൽ ആവണീശ്വരം സാബുരാജ വിലാസത്തിൽ ജോബിനെ (29) പൊലീസ് മർദിച്ചെന്നാണ് പരാതി.
തുടർന്ന് ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ റിമാൻഡിലാണ്. പൊലീസ് സുരക്ഷയിലാണ് ഇയാൾ ചികിത്സയിൽ കഴിയുന്നത്.
Read Also : വാക്സിൻ എടുത്തവർക്ക് സ്റ്റിക്കർ നൽകും : കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ
രണ്ടാംപ്രതി വെളക്കുടി കുന്നിക്കോട് ശാസ്ത്രികവല സി.എം. വീട്ടിൽ ഷമീർ മുഹമ്മദ് (29), മൂന്നാംപ്രതി ആവണീശ്വരം വിപിൻ ഹൗസിൽ വിപിൻ രാജ് (26)എന്നിവരെ കോടതിയിൽ ഹാജരാക്കി നേരത്തെ തന്നെ റിമാൻഡ് ചെയ്തിരുന്നു. അതേസമയം കടുത്ത ശരീരവേദനയും നടുവ് വേദനയും മൂലം ജോബിനെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല.
ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോബിന്റെ മൊഴിയെടുക്കാൻ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയപ്പോഴാണ് പൊലീസ് മർദിച്ചെന്ന പരാതി പറഞ്ഞത്. രാത്രിയോടെ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Post Your Comments