അജ്മാൻ: വീടുകളിൽ വച്ചോ അനധികൃത സ്ഥാപനങ്ങളിൽ വച്ചോ കുട്ടികൾ പീഡിപ്പിക്കപ്പെട്ടാലോ അപകടത്തിൽപെട്ടാലോ ഉത്തരവാദിത്വം അതിന് അവസരം സൃഷ്ടിച്ചവർക്ക് കൂടിയായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. വീടുകളിലുള്ള സ്വകാര്യ ട്യൂഷനുകൾ നിയമാനുസൃതമല്ലെന്നും നിയമവിദഗ്ധർ അറിയിച്ചു. യുഎഇ ശിശു അവകാശ നിയമ വിദഗ്ധ മോസ അൽശാംസിയാണ് ഇക്കാര്യം അറിയിച്ചത്. അധികൃതരുടെ നിരീക്ഷണ പരിധിയിൽ പെടാൻ ഇടയില്ലാത്ത വീടുകളിൽ പീഡനത്തിനു അവസരം നൽകിയ കുട്ടിയുമായി ബന്ധപ്പെട്ടവരെല്ലാം നിയമ നടപടിക്ക് വിധേയരാകുമെന്നാണ് മുന്നറിയിപ്പ്.
Read Also: അന്‍സി-അഞ്ജന മോഡലുകളുടെ മരണം, നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട് ചോദ്യം ചെയ്യലിന് ഹാജരായി
ഗൃഹനാഥൻ, പെർമിറ്റില്ലാതെ പ്രവർത്തിക്കുന്ന കേന്ദ്രം, കുട്ടിയെ പീഡന കേന്ദ്രത്തിലെത്തിച്ച ഡ്രൈവർ, സൂപ്പർവൈസർ തുടങ്ങിയവർക്കെല്ലാം നിയമ നടപടി സ്വീകരിക്കേണ്ടി വരും. ചിലർ കുട്ടികളെ പരിപാലിക്കാൻ പണം നൽകി താൽക്കാലിക ആയമാരെ ഏൽപ്പിക്കുന്നുണ്ട്. വീടുകളിൽ വച്ചും അനധികൃത സ്ഥാപനങ്ങളിലും വച്ചുള്ള ഇത്തരം കാര്യങ്ങളെല്ലാം നിയമ ലംഘനമാണെന്ന് അധികൃതർ പറഞ്ഞു. വേണ്ടത്ര സുരക്ഷിതത്വമല്ലാതെയാണ് ഗാർഹിക പരിചരണം. കുട്ടികൾ അപകടത്തിൽ പെടുമ്പോഴാണ് ഇതു പരാതിയായി ഉന്നയിക്കുന്നതെന്നും കുട്ടികൾ അപകടത്തിലാകുന്ന കേസുകളിൽ ഒരു വർഷം പ്രതികൾക്ക് തടവുശിക്ഷ ലഭിക്കുമെന്നും ഏറ്റവും കുറഞ്ഞ പിഴ 5000 ദിർഹമാണെന്നും അധികൃതർ വ്യക്തമാക്കി.
Read Also: ടി20 ലോക കപ്പിലെ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ, ടീമിൽ ഇന്ത്യൻ താരങ്ങളില്ല
Post Your Comments