Latest NewsKeralaNews

മദ്യലഹരിയിൽ ട്രാഫിക് എസ്.ഐയെ മർദിച്ച രണ്ടുപേർ റിമാൻഡിൽ

ചേ​ര്‍ത്ത​ല: മ​ദ്യ​ല​ഹ​രി​യി​ൽ എ​സ്.​ഐ​യെ ആക്രമിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അ​മി​ത​വേ​ഗ​ത്തി​ൽ പാ​ഞ്ഞ വാ​ഹ​നം ത​ട​യാ​ന്‍ ശ്ര​മി​ച്ച ട്രാ​ഫി​ക് എസ്ഐയാണ് ആക്രമണത്തിന് ഇരയായത്. അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.

Also Read : ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതികളെ വെളളപൂശാന്‍ ശ്രമിക്കുന്നത് പൊറുക്കില്ല, ആക്രമണം പൊലീസിന്റെ അറിവോടെ

വെ​ള​ക്കു​ടി കു​ന്നി​ക്കോ​ട് ശാ​സ്ത്രി ക​വ​ല സി.​എം. വീ​ട്ടി​ല്‍ ഷ​മീ​ര്‍ മു​ഹ​മ്മ​ദ് (29), ആ​വ​ണീ​ശ്വരം ബി​ബി​ന്‍ ഹൗ​സി​ല്‍ ബി​ബി​ന്‍ രാ​ജ് (26) എ​ന്നി​വ​രെ​യാ​ണ്​ റി​മാ​ൻ​ഡ്​ ചെ​യ്​​തത്.

ചേ​ർ​ത്ത​ല സ്​​​റ്റേ​ഷ​നു​സ​മീ​പം ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ​ട്രാ​ഫി​ക് എ​സ്.​ഐ ജോ​സി സ്​​റ്റീ​ഫ​നാ​ണ്​​ (55) മ​ർ​ദ​ന​മേ​റ്റ​ത്. അ​ക്ര​മ​ത്തി​ല്‍ പ​രി​ക്കേ​റ്റ എ​സ്.​ഐ ജോ​സ് സ്​​റ്റീ​ഫന്റെ മൂ​ക്കി​ന്റെ എ​ല്ലി​ന്​ പൊ​ട്ട​ലു​ണ്ട്. ​​​പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ജീ​പ്പി​നെ കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. രൂ​പ​മാ​റ്റം​വ​രു​ത്തി​യ ജീ​പ്പി​നെ കു​റി​ച്ച്​ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്​ ക​ത്ത് ന​ല്‍കി​യി​ട്ടു​ണ്ടെന്നും പൊ​ലീ​സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button