ഗുവാഹത്തി: സ്‌പാകളിലും യുണിസെക്‌സ് പാര്‍ലറുകളിലും സമൂഹവിരുദ്ധമായ പലകാര്യങ്ങളും നടക്കുന്നതായി നിരവധി പരാതികള്‍ ഉയരുന്ന സാഹചര്യത്തിൽ പുതിയ തീരുമാനവുമായി അസമിലെ ഗുവാഹത്തി മുനിസിപ്പല്‍ കോര്‍പറേഷൻ. സ്‌പാകളിലും ബ്യൂട്ടിപാര്‍ലറുകളിലും ഇനിമുതല്‍ എതിര്‍ലിംഗത്തില്‍പെട്ടയാള്‍ക്ക് മസാജ് ചെയ്യരുതെന്നും സ്ഥാപനത്തിലേക്ക് കടക്കുന്ന പ്രധാനവാതില്‍ സുതാര്യമാകണമെന്നും ഉളളിലെ കാഴ്‌ച വ്യക്തമാകണമെന്നും ഉത്തരവില പറയുന്നു.
read also: ഒരു പവന് അരലക്ഷം കൊടുക്കേണ്ടി വരുമോ? സ്വർണവിലയിൽ രാജ്യാന്തരവിപണി സൂചിപ്പിക്കുന്നത് ഇങ്ങനെ
പൊതു സമൂഹത്തിന്റെ ധാര്‍മ്മികത സംരക്ഷിക്കാന്‍ കോര്‍പറേഷന്‍ ബാദ്ധ്യസ്ഥമാണ്. അതിനാലാണ് ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഗുവാഹത്തി മുനിസിപ്പല്‍ കോര്‍പറേഷന്‍ കമ്മീഷണര്‍ ദേവാശിശ് ശര്‍മ്മ അറിയിച്ചു.
‘ഇനിമുതല്‍ സ്‌പാകളിലോ പാര്‍ലറുകളിലോ പ്രത്യേക റൂമുകള്‍ ഉണ്ടാകാന്‍ പാടില്ല, മാത്രമല്ല പ്രധാന വാതില്‍ സുതാര്യമാകണം.’ ശര്‍മ്മ പറഞ്ഞു. ഈ ഉത്തരവ് പാലിക്കുന്നവര്‍ക്കേ നിലവില്‍ പ്രവര്‍ത്തിക്കാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി
Post Your Comments