ദില്ലി: ഇനിയാക്ക് iV ഓൾ-ഇലക്‌ട്രിക് എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ. CKD റൂട്ട് വഴി ഇറക്കുമതി ചെയ്യുന്ന വാഹനത്തിന് ഏകദേശം 35 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തങ്ങളുടെ ആഗോള ഇവി ലൈനപ്പ് വിപുലീകരിക്കാനുള്ള നീക്കത്തിലാണ് സ്കോഡ. കൂടാതെ ഇന്ത്യയിലെ വളരുന്ന ഇവി വിപണിയും സ്‍കോഡ പഠിക്കുകയാണെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രധാന ആഡംബര കാർ നിർമ്മാതാക്കൾ പോലും ഇവിടെ EV-കളിൽ മികച്ച വിജയം കണ്ടെത്തിയതും സഹോദര ബ്രാൻഡായ ഔഡിയുടെ ഇന്ത്യൻ ഇവി വിപണിയിലെ മുന്നേറ്റവും സ്കോഡ സൂക്ഷമായി നിരീക്ഷിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ഔഡി ഇ-ട്രോൺ, ഇ-ട്രോൺ സ്‌പോർട്ട്ബാക്ക്, ഇ-ട്രോൺ ജിടി എന്നിവ കൊണ്ടുവന്നു, അവയ്ക്ക് വന്‍ ഡിമാന്‍ഡുണ്ടെന്ന് ഉറപ്പാണ്..’ സ്‍കോഡയുടെ ഇവി വീക്ഷണത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട്, സ്കോഡ ഓട്ടോയുടെ ബോർഡ് ചെയർമാൻ തോമസ് സ്‍കഫർ ഓട്ടോകാർ ഇന്ത്യയോട് പറഞ്ഞു.
ഇന്ത്യൻ ഇവി വിപണി സ്കോഡയ്ക്ക് ഉടനടി മുൻഗണന നൽകുന്നില്ലെങ്കിലും, ചെക്ക് വാഹന നിർമ്മാതാവ് രാജ്യത്തെ ഇവി മത്സരത്തിൽ പിന്നിലാകാൻ ആഗ്രഹിക്കുന്നില്ലെന്നും കമ്പനി പറയുന്നു. അതേസമയം, ഇന്ത്യയിൽ ഇനിയാക്ക് iV യുടെ വരാനിരിക്കുന്ന ലോഞ്ചിനെക്കുറിച്ച് കൃത്യമായ അഭിപ്രായം പറയാൻ തോമസ് സ്‍കഫർ വിസമ്മതിച്ചു.
Read Also:- ‘ഹൃദയസ്തംഭനം’ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്..!!
അടുത്ത വർഷം പകുതിയോടെ വാഹനം ഇന്ത്യയില്‍ കൊണ്ടുവന്നേക്കാമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. എൻയാക് ഐവി ഇന്ത്യയില്‍ എത്തിക്കാന്‍ സ്കോഡ CKD (കംപ്ലീറ്റ്‌ലി നോക്ഡ് ഡൗൺ) റൂട്ട് പര്യവേക്ഷണം ചെയ്യുകയാണെന്നും 2023-ന്റെ തുടക്കത്തിൽ ലോഞ്ച് ചെയ്യാനുള്ള സാധ്യതയുണ്ടെന്നും ആണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments