Latest NewsYouthMenNewsWomenLife Style

‘ഹൃദയസ്തംഭനം’ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്..!!

ഇന്ന് ആളുകളില്‍ ഏറ്റവും കൂടുതലായി കണ്ടു വരുന്ന ഒന്നാണ് ഹൃദയസ്തംഭനം. സാധാരണയായി പ്രായമായവരിലാണ് ഹൃദയസ്തംഭനം കണ്ടുവരാറുള്ളത്. എന്നാല്‍ ഇന്ന് യുവാക്കളിലും ഏറ്റവും കൂടുതലായി ഹൃദയസ്തംഭനം കണ്ടുവരുന്നു. പ്രമേഹം, അമിതരക്തസമ്മര്‍ദം, പുകവലി, വ്യായാമമില്ലായ്മ, പാരമ്പര്യം തുടങ്ങി പലകാരണങ്ങളാല്‍ ആളുകളില്‍ ഹൃദയസ്തംഭനം ഉണ്ടാകാം.

എന്നാല്‍ ഹൃദയപേശികള്‍ക്ക് രക്തം എത്തിക്കുന്ന രക്ത ധമനികളില്‍ പെട്ടെന്ന് ബ്ലോക്ക് ഉണ്ടായി ഹൃദയസ്തംഭനം സംഭവിക്കുന്നതാണ് ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. മുന്‍പ് ഹൃദയസ്തംഭനം വന്ന ആളുകളില്‍, ഹൃദയത്തിന്റ പ്രവര്‍ത്തന ക്ഷമത കുറഞ്ഞ വ്യക്തികളും ഹൃദയമിടിപ്പ് ക്രമാതീതമായി കൂടി ഹൃദയസ്തംഭനം സംഭവിക്കാം.

കൂടാതെ ഹൃദയവാല്‍വുകള്‍ക്ക് ചുരുക്കം സംഭവിക്കുന്നത് മൂലവും ഹൃദയസ്തംഭനം ഉണ്ടാകുന്നു. മിക്ക സമയങ്ങളിലും ഹൃദയസ്തംഭനത്തിന് മുന്‍പ് ചില രോഗലക്ഷണങ്ങള്‍ നമ്മളില്‍ കണ്ടു തുടങ്ങാം. അതില്‍ പ്രധാനമാണ് നടക്കുമ്പോഴും കയറ്റം കയറുമ്പോഴും ഉണ്ടാകുന്ന കിതപ്പ് അതുകൂടാതെ ഈ സമയങ്ങളില്‍ നെഞ്ചിന് വേദനയോ ഭാരമോ അനുഭവപ്പെടുന്നതും ഹൃദയസ്തംഭനത്തിന്റെ ലക്ഷണം തന്നെ.

കണ്ണില്‍ ഇരുട്ടു കയറുക, ബോധക്ഷയം സംഭവിക്കുക, വളരെ വേഗത്തിലുള്ള നെഞ്ചിടിപ്പ് എന്നിവയും ഹൃദയസ്തംഭനത്തിന്റെ ലക്ഷണമായി കണക്കാക്കുന്നു. എന്നാല്‍ മറ്റുപല രോഗങ്ങളുടെ ലക്ഷണമായും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

Read Also:- ജര്‍മ്മന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ പോര്‍ഷെ ടെയ്കാന്‍ ഇന്ത്യന്‍ വിപണിയിലേക്ക്

ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ഉടനെ തന്നെ ഡോക്ടറെ കണ്ട് പ്രതിവിധി തേടേണ്ടത് അത്യാവശ്യമാണ്. ഹൃദയസ്തംഭനം സംഭവിച്ച ആള്‍ക്ക് ആദ്യം നല്‍കേണ്ട വേണ്ട ചികിത്സ സിപിആര്‍ ആണ്. ഹൃദയസ്തംഭനം സംഭവിച്ച ആളെ ആദ്യം ഉറച്ച പ്രതലത്തില്‍ മലര്‍ത്തി കിടത്തുക. അതിനു ശേഷം അയാളുടെ നെഞ്ചിന്റെ നടുവില്‍ മുകളിലും താഴെയുമായി കൈകള്‍ ചേര്‍ത്ത് പിടിച്ചു ശക്തിയായി വേഗത്തില്‍ അമര്‍ത്തുകയും അയയ്ക്കുകയും ചെയ്യുക. 100 മുതല്‍ 120 തവണയെങ്കിലും ഒരു മിനിറ്റില്‍ അമര്‍ത്തണം. നെഞ്ച് രണ്ടിഞ്ച് എങ്കിലും താഴാന്‍ മാത്രമുളള ശക്തി ഉപയോഗിച്ച് വേണം ഓരോ പ്രാവശ്യവും അമര്‍ത്താന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button