KannurLatest NewsKeralaNattuvarthaNews

മോഷണത്തിനിടെ വയോധിക കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതിയും അറസ്​റ്റിൽ

ക​ണ്ണൂ​ർ ടൗ​ൺ സി.​ഐ ശ്രീ​ജി​ത്ത്​ കൊ​ടേ​രി​യും സം​ഘ​വും ആണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്

ക​ണ്ണൂ​ർ: മോ​ഷ​ണ​ത്തി​നി​ടെ വ​യോ​ധി​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലെ ര​ണ്ടാം പ്ര​തി​യും അ​റ​സ്​​റ്റി​ൽ. അ​സം ബാ​ർ​പെ​റ്റ സ്വ​ദേ​ശി ന​സ​റു​ളി​നെ​യാ​ണ് (25) പൊലീസ് പിടികൂടിയത്.​ ക​ണ്ണൂ​ർ ടൗ​ൺ സി.​ഐ ശ്രീ​ജി​ത്ത്​ കൊ​ടേ​രി​യും സം​ഘ​വും ആണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

അ​സം ബ​ർ​പെ​റ്റ സ്വ​ദേ​ശി​യും ഒ​ന്നാം പ്ര​തി​യു​മാ​യ അ​ന്ത​ർ​സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി മോ​ബു​ൾ ഹ​ക്ക്​ (25) നേ​ര​ത്തെ അ​റ​സ്​​റ്റി​ലാ​യി​രു​ന്നു. ആ​യി​ഷ​യു​ടെ ക​മ്മ​ലു​ക​ൾ പ്ര​തി​ക​ളി​ൽ ​നി​ന്ന്​ പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.

Read Also: നി​ര്‍ത്തി​യി​ട്ട സ്‌​കൂ​ട്ട​റും പണവും കവര്‍ന്നു : യുവാവ് അറസ്റ്റിൽ

വാ​ര​ത്ത് സെ​പ്റ്റം​ബ​ര്‍ 23നാ​യി​രു​ന്നു കേ​സി​നാ​സ്​​പ​ദ​മാ​യ സം​ഭ​വം. ത​നി​ച്ച് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന പി.​കെ. ആ​യി​ഷ​യെ​ ക​വ​ര്‍ച്ചാസം​ഘം ആ​ക്ര​മിക്കുകയായിരുന്നു. തുടർന്ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ ആ​യി​ഷ ചി​കി​ത്സ​ക്കി​ടെ​യാ​ണ്​ മ​രി​ച്ച​ത്.

ആ​യി​ഷ ത​നി​ച്ചാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ പ്ര​തി​ക​ള്‍ വീ​ട്ടി​ന​ക​ത്ത് വെ​ള്ളം ല​ഭി​ക്കു​ന്ന​തി​നു​ള്ള മാ​ര്‍ഗം തടസപ്പെടുത്തി. പു​ല​ര്‍ച്ചെ വെ​ള്ളം കി​ട്ടാ​ത്ത​തി​നെ തു​ട​ര്‍ന്ന്​ വീ​ടി​ന് പു​റ​ത്തി​റ​ങ്ങിയ ആയിഷയെ ആക്രമിക്കുകയായിരുന്നു. ഗു​രു​ത​ര പ​രി​ക്കേറ്റ ആ​യി​ഷ പിന്നീട്​ മരണപ്പെടുകയായിരുന്നു.

പ്ര​തി​യെ വാ​ര​ത്തെ​ത്തി​ച്ച്​ പൊ​ലീ​സ്​ തെ​ളി​വെ​ടു​ത്തു. കേ​സി​ൽ ര​ണ്ട്​ പ്ര​തി​ക​ൾ മാ​ത്ര​മേ​യു​ള്ളൂ​വെ​ന്ന്​ ശ്രീ​ജി​ത്ത്​ കോ​ടേ​രി പ​റ​ഞ്ഞു. പ്രതികൾ ഇ​രു​വ​രും ആ​യി​ഷ​യു​ടെ വീ​ടി​ന് സ​മീ​പ​ത്ത്​ പ​ണി​യെ​ടു​ത്തി​രു​ന്നു. അ​വി​ടെ നി​ന്നാ​ണ്​ ആ​യി​ഷ ത​നി​ച്ച്​ താ​മ​സി​ക്കു​ന്ന​ത്​ പ്ര​തി​ക​ൾ മ​ന​സ്സി​ലാ​ക്കി​യ​തെ​ന്നും ക​വ​ർ​ച്ച ആ​സൂ​ത്ര​ണം ചെ​യ്​​ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ണ്ണൂ​ര്‍ അ​സി. ക​മീ​ഷ​ണ​ര്‍ പി.​പി. സ​ദാ​ന​ന്ദന്റെ നേ​തൃ​ത്വ​ത്തി​ല്‍ 20 അം​ഗ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button