കൊച്ചി: മോഡലുകളായ അന്‍സി കബീർ, അഞ്ജന ഷാജൻ എന്നിവർ അപകടത്തില്‍ മരിച്ച രാത്രിയില്‍ ഇവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലുണ്ടായിരുന്ന പ്രമുഖനെ കുറിച്ച് ലഭിച്ച വിവരം സ്ഥിരീകരിക്കാനാവാതെ പോലീസ്. മാള സ്വദേശിയാണ് ആ പ്രമുഖനെന്നാണ് ലഭ്യമായ വിവരം. യുവതികളുടെ കാര്‍ ഓടിച്ച അബ്ദുള്‍ റഹിമാനും മാള സ്വദേശിയാണ്. പ്രമുഖനെ രക്ഷിക്കാനായാണ് ഹോട്ടലുടമ സിസി ടിവി ദൃശ്യങ്ങള്‍ പൂഴ്ത്തിയതെന്നാണ് പോലീസ് നിഗമനം.
അതേസമയം അയാള്‍ യുവ രാഷ്ട്രീയ നേതാവാണെന്നും അഭ്യൂഹമുണ്ട്. ബിസിനസ് കാര്യങ്ങളില്‍ ഹോട്ടലുടമയ്ക്ക് സഹായം ചെയ്യുന്നത് ഇയാളാണെന്നും ഹോട്ടലില്‍ ഇയാള്‍ക്കായി സ്ഥിരമായി ഒരുമുറി ഒഴിച്ചിട്ടിരുന്നതായും പോലീസിന് വിവരം ലഭിച്ചതായാണ് സൂചന. കൊല്ലപ്പെട്ട യുവതികളെ സംഭവ ദിവസം രാത്രി ഹോട്ടലുടമ പ്രമുഖന് പരിചയപ്പെടുത്തിയാതായാണ് ലഭ്യമായ വിവരം.
ആമസോൺ വഴി കഞ്ചാവ് വിൽപന: ലക്ഷങ്ങൾ വിലവരുന്ന 1000 കിലോ വിറ്റതായി പോലീസ്
കെട്ടിട നിര്‍മാതാവ് കൂടിയായ ഹോട്ടലുടമ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ സഹായിക്കാമെന്നു പ്രമുഖൻ വാഗ്ദാനം ചെയ്തിരുന്നു. ഇയാളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാർഡ് ഡിസ്ക് ഒളിപ്പിച്ച ശേഷം ഹോട്ടലുടമ ഒളിവില്‍ പോയതെന്നാണ് പോലീസിന് ലഭിച്ച വിവരം.
Post Your Comments