കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ നാളെ സ്പോട്ട് അഡ്മിഷന്‍. വിവിധ എം.എസ്.സി കോഴ്സുകളിലും എം.ബി.എ. കോഴ്സിലും എസ്.സി, എസ്.ടി, മത്സ്യത്തൊഴിലാളികളുടെ മക്കള്‍ എന്നിവര്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കുമാണ് സ്‌പോട്ട് അഡ്മിഷന്‍. വിവിധ പിജി കോഴ്സുകളില്‍ എന്‍.ആര്‍.ഐ. ക്വാട്ടയില്‍ ഒഴിവുള്ള സീറ്റുകളിലേക്കും സ്പോട്ട് അഡ്മിഷന്‍ നടത്തും.
Read Also : പ്ലസ്‌വണ്‍ പ്രവേശനം: രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് നവംബര്‍ 19 വരെ അപേക്ഷിക്കാം
താത്പര്യമുള്ളവര്‍ നാളെ 11.30ന് മുമ്പ് പനങ്ങാടുള്ള കുഫോസ് ആസ്ഥാനത്ത് നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യണം. കുഫോസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കാണ് മുന്‍ഗണന. കുഫോസിന്റെ പ്രവേശന പരീക്ഷ എഴുതാത്തവരെയും സ്പോട്ട് അഡ്മിഷനില്‍ പരിഗണിക്കും.
ഒഴിവുള്ള ലിസ്റ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 04842701085.
Post Your Comments