ThiruvananthapuramLatest NewsKeralaNattuvarthaNewsCrime

കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം: വീട്ടമ്മയുടെ കഴുത്തില്‍ വാള്‍ വച്ച് ഭീഷണി, വീടുകളും ഇരുചക്രവാഹനങ്ങളും കാറും തകര്‍ത്തു

റംലാ ബീവിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഉള്ളൂര്‍കോണത്ത് വീണ്ടും ഗുണ്ടാ ആക്രമണം. വീട്ടമ്മയുടെ കഴുത്തില്‍ വാള്‍ വച്ച് ഭീഷണിപ്പെടുത്തിയ സംഘം മൂന്ന് വീടുകളും നാല് ഇരുചക്രവാഹനങ്ങളും ഒരു കാറും അടിച്ചു തകര്‍ത്തു. നിരവധി അടിപിടി കേസുകളിലെയും കഞ്ചാവ് കേസുകളിലെയും പ്രതിയായ ഉള്ളൂര്‍കോണം സ്വദേശി ഹാഷിമാണ് ആക്രമണം നടത്തിയത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അക്രമം.

Read Also : മലമ്പുഴ ആനക്കല്ലില്‍ കാട്ടാനക്കൊമ്പന്‍ ഷോക്കേറ്റ് ചെരിഞ്ഞു

പ്രതി നടത്തുന്ന കഞ്ചാവ് വില്പനയും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനവും പൊലീസിനെ അറിയിക്കുന്നത് പ്രദേശവാസികളാണെന്ന് ആരോപിച്ചായിരുന്നു ഇയാള്‍ അക്രമം നടത്തിയത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ വീടിനോട് ചേര്‍ന്ന് കട നടത്തുകയായിരുന്ന റംലാ ബീവിയുടെ കഴുത്തില്‍ വാള്‍ വച്ച് മക്കളെ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി.

റംലാ ബീവിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ ഇയാള്‍ മടങ്ങിയെത്തി നാട്ടുകാരുടെ വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേയ്ക്കും പ്രതി രക്ഷപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button