UAELatest NewsNewsInternationalGulf

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്: ഇന്ത്യക്കാരന് വൻ തുക സമ്മാനം

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനെയർ നറുക്കെടുപ്പിൽ വൻ തുക സമ്മാനം നേടി ഇന്ത്യക്കാരൻ. ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളർ) ആണ് ഇന്ത്യക്കാരന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ദുബായ് എയർ ഷോ വേദിയായ ദുബായ് വേൾഡ് സെൻട്രലിൽ നടന്ന നറുക്കെടുപ്പിലാണ് ഇന്ത്യക്കാരനായ റിയാൻ വൽഡെയ്‌റോ സമ്മാനം നേടിയത്. 0274 നമ്പർ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യദേവത കടാക്ഷിച്ചത്.

Read Also: പോളണ്ടിലേക്ക് കടക്കാന്‍ ശ്രമിച്ച കുടിയേറ്റക്കാര്‍ക്കെതിരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ച് പോളിഷ് സൈന്യം

കഴിഞ്ഞ 20 വർഷമായി ദുബായിയിൽ താമസിക്കുന്ന വ്യക്തിയാണ് റിയാൻ. 46 കാരനായ റിയാൻ ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ഫിനാൻഷ്യൽ മാനേജറാണ്. 2 മാസം മുൻപാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ അദ്ദേഹം പങ്കെടുക്കാൻ തുടങ്ങിയത്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ജേതാവാകുന്ന 185-ാമത്തെ ഇന്ത്യക്കാരനാണ് റിയാൻ. താങ്കളുടെ ഫോൺവിളി ഞങ്ങളുടെ ജീവിതം മാറ്റിമറിച്ചു എന്നായിരുന്നു അധികൃതർ സമ്മാനം നേടിയ വിവരം അറിയിക്കാൻ വിളിച്ചപ്പോൾ റിയാൻ പറഞ്ഞത്.

Read Also: ദുബായ് എയർഷോയിൽ ഇന്ത്യയുടെ തേജസ് ലോകത്തിന്റെ കൈയടി: കാണാൻ ‘സമൂസ’ പോലെന്ന് പാകിസ്ഥാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button