വാഴ്സോ: ബെലാറസില്‍ നിന്ന് പോളണ്ടിലേക്ക് കടക്കാന്‍ ശ്രമിച്ച കുടിയേറ്റക്കാര്‍ക്കെതിരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ച് പോളിഷ് സൈന്യം. പോളിഷ് സേനയ്ക്ക് നേരെ കുടിയേറ്റക്കാര്‍ കല്ലുകളും മറ്റ് വസ്തുക്കളും എറിഞ്ഞതിനെ തുടര്‍ന്നാണ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചത്.
ആഴ്ചകളായി മദ്ധ്യപൂര്‍വ്വേഷ്യയില്‍ നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ യൂറോപ്യന്‍ യൂണിയനില്‍ എത്താനുള്ള ശ്രമത്തില്‍ ബെലാറസ് അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുകയാണ്. ഈ മാസം ഇതുവരെ ബെലാറസില്‍ നിന്ന് പോളണ്ടിലേക്ക് അതിര്‍ത്തി കടക്കാന്‍ കുടിയേറ്റക്കാര്‍ അയ്യായിരത്തിലധികം ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ ബെലാറസിനുള്ളില്‍ തണുത്തുറഞ്ഞ അന്തരീക്ഷത്തില്‍ താല്‍ക്കാലിക ക്യാമ്പുകളിലാണ് കഴിയുന്നത്.
അതിനിടെ തിങ്കളാഴ്ച കുടിയേറ്റക്കാരില്‍ പലരും വേലി പൊട്ടിച്ച് അതിര്‍ത്തിയുടെ ബെലാറഷ്യന്‍ ഭാഗത്ത് ഒത്തുകൂടി. പോളിഷ് സൈന്യം അവരെ തടഞ്ഞു. ഇതിനെതുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയോടെ കുസ്‌നിക്കയിലെ അതിര്‍ത്തി വേലി ആക്രമിച്ച കുടിയേറ്റക്കാര്‍ക്ക് സൈന്യം മറുപടി നല്‍കിയതായി പോളണ്ടിന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Post Your Comments