ഐ.എസ്.ആര്‍.ഒയ്ക്ക് കീഴില്‍ ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ സ്‌പേസ് ഫ്ളൈറ്റ് സെന്ററില്‍ ഒഴിവ്. ജൂനിയര്‍ ട്രാന്‍സിലേഷന്‍ ഓഫീസര്‍ തസ്തികയിലാണ് ഒഴിവുള്ളത്. ആറ് ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. താത്കാലിക നിയമനമാണ്. അപേക്ഷ ഓണ്‍ലൈനായി നവംബര്‍ 20 വരെ സമര്‍പ്പിക്കാം. https://www.isro.gov.in/ എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. കൂടുതല്‍ വിവരങ്ങള്‍ക്കും ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
Read Also : ശക്തമായ മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, തിരുവനന്തപുരത്ത് മൂന്ന് താലൂക്കില്‍ അവധി
യോഗ്യത: ഹിന്ദിയില്‍ ബിരുദാനന്തരബിരുദം. ബിരുദ തലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കില്‍ ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദം. ബിരുദതലത്തില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഇംഗ്ലീഷ് പഠന മാധ്യമമായും ഹിന്ദി ഒരു വിഷയമായും പഠിച്ചുകൊണ്ടുള്ള ബിരുദവും. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഹിന്ദി പഠന മാധ്യമമായും ഇംഗ്ലീഷ് ഒരു വിഷയമായും പറിച്ചുകൊണ്ടുള്ള ബിരുദം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഇംഗ്ലീഷ് ഹിന്ദി പഠനമാധ്യമമായോ ഒരു വിഷയമായോ പഠിച്ചുകൊണ്ടുള്ള ബിരുദവും.
കൂടാതെ ഇംഗ്ലീഷ്-ഹിന്ദി, ഹിന്ദി-ഇംഗ്ലീഷ് ട്രാന്‍സിലേഷന്‍ ഡിപ്ലോമ/രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായം പരിധി: 18-35.
Post Your Comments