ErnakulamNattuvarthaLatest NewsKeralaNews

മുൻ മിസ് കേരള ഉൾപ്പെടെയുള്ളവർ മരിച്ച സംഭവം: അപകടത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

കൊച്ചി: ദേശീയ പാതയിൽ മുൻ മിസ്‌കേരള ഉൾപ്പെടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. പാർട്ടി നടന്ന ഫോർട്ട് കൊച്ചിയിലെ നമ്പർ18 ഹോട്ടലുടമ റോയ് ജെ വയലാട്ടിനെ പോലീസ് ചോദ്യം ചെയ്തു.

ഹാർഡ് ഡിസ്‌കുകളിലെ ദൃശ്യങ്ങൾ വ്യക്തമായി പരിശോധിച്ചതായും ഇവയിൽ ദുരൂഹമായി ഒന്നുമില്ലെന്നും എസിപി വൈ നിസാമുദ്ദീൻ അറിയിച്ചു. ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന ഡിജിപിയുടെ താക്കീതിനെ തുടർന്നാണ് ഹോട്ടലുടമ ചോദ്യം ചെയ്യലിന് ഹാജരായത്.

ഇന്ത്യയിൽ വിവാഹമോചനങ്ങൾ ഏറ്റവും കുറവ്, വിവാഹിതർക്കിടയിലെ ആത്മഹത്യ ഏറ്റവും കൂടുതൽ: റിപ്പോർട്ട്

പാർട്ടിയിൽ പങ്കെടുത്ത് മടങ്ങവെ നവംബർ ഒന്നിനു പുലർച്ചെയാണ് അപകടം ഉണ്ടായത്. അൻസി കബീർ, റണ്ണറപ്പ് അജ്ഞന ഷാജൻ, സുഹൃത്ത് മുഹമ്മദ് ആഷിഖ്, ഡ്രൈവർ അബ്ദുൾ റഹ്മാൻ എന്നിവരാണ് അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ഡ്രൈവർ അബ്ദുൾ റഹ്മാൻ മാത്രമാണ് രക്ഷപ്പെട്ടത്. ഇയാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button