ന്യൂഡല്‍ഹി: ഇപ്പോള്‍ ചൈനയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ ലോക രാഷ്ട്രങ്ങളെ ഭയപ്പെടുത്തിയിരിക്കുകയാണ് . യുഎസിനെ പിന്തള്ളി ഏറ്റവും വലിയ ധനിക രാജ്യം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചൈന. മക് കിന്‍സി ആന്‍ഡ് കമ്പനിയുടെ ഗവേഷണ വിഭാഗമാണ് പുതിയ കണക്കുകളുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. വെറുതെ പറയുകയല്ല. 10 രാജ്യങ്ങളുടെ ദേശീയ ബാലന്‍സ് ഷീറ്റുകള്‍ പരിശോധിച്ച് പഠിച്ച ശേഷമാണ് കണ്‍സള്‍ട്ടന്റ് കമ്പനിയുടെ വിലയിരുത്തല്‍. 2000 ത്തില്‍ ചൈനയുടേത് വെറും 7 ട്രില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ 2020 ല്‍ അത് 120 ട്രില്യണ്‍ ഡോളറായി കുതിച്ചു. 20 വര്‍ഷത്തിനിടെ 113 ട്രില്യണ്‍ ഡോളറിന്റെ മൂല്യവര്‍ദ്ധന ഉണ്ടായതോടെയാണ് ചൈന അമേരിക്കയെ പിന്നിലാക്കിയത്.
Read Also : വിമാനത്താവളത്തിൽ നഗ്നരാക്കി പരിശോധന നടത്തി: അധികൃതർക്കെതിരെ നിയമനടപടി സ്വീകരിച്ച് വനിതകൾ
ചൈനയിലായാലും യുഎസിലായാലും സമ്പത്തിന്റെ മൂന്നില്‍ രണ്ടും കൈവശം വയ്ക്കുന്നത് 10 ശതമാനത്തോളം വരുന്ന ധനികരാണെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. ആഗോള ആസ്തിയുടെ 68 ശതമാനവും റിയല്‍ എസ്റ്റേറ്റിലാണ് ഉള്ളത്.
Post Your Comments