Latest NewsJobs & VacanciesEducationCareerEducation & Career

ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ അവസരം: നവംബര്‍ 18 വരെ അപേക്ഷിക്കാം

6 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ അവസരം. പശ്ചിമബംഗാളിലുള്ള ബൈദുബി, ഹാഷിമാര മിലിട്ടറി ഹെഡ് ക്വാര്‍ട്ടേഴ്‌സിലും സിക്കിമിലെ ഗാങ്‌ടോക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സിലുമാണ് ഒഴിവുള്ളത്. 6 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നവംബര്‍ 18 വരെ അപേക്ഷിക്കാം.

Read Also : ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: രക്തക്കറ പുരണ്ട നാല് വടിവാളുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

ഗ്രൂപ്പ് സി വിഭാഗത്തിലേക്കുള്ള നേരിട്ടുള്ള നിയമനമാണ്. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് II, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് എന്നിവയിലേക്ക് അപേക്ഷിക്കാം.

മെസഞ്ചര്‍ , സഫായ്വാല എന്നിവയിലേക്ക് അപേക്ഷിക്കുന്നവര്‍ പത്താം ക്ലാസ് വിജയിച്ചിരിക്കുകയോ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവരോ ആയിരിക്കണം. വിശദവിവരങ്ങള്‍ക്ക് www.indianarmy.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button