കാഞ്ഞിരമറ്റം: ലോട്ടറി വില്‍പ്പനക്കാരിയെ കബളിപ്പിച്ച് കാര്‍ യാത്രികര്‍ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തതായി പരാതി. ചൊവ്വാഴ്ച്ച രാവിലെ ഒമ്പത് മണിക്ക് അരയന്‍കാവ് വളവുങ്കല്‍ വെച്ചാണ് സംഭവം.
രാവിലെ ലോട്ടറി വില്‍പ്പനക്കിറങ്ങിയ കുലയറ്റിക്കര നടുവിലെ തടത്തില്‍ രാജമ്മയുടെ (63) പക്കല്‍ നിന്നാണ് കാറിലെത്തിയ ഒരു സംഘം ലോട്ടറി നോക്കാനെന്ന വ്യാജനേ വാങ്ങിയത്. തുടർന്ന് ലോട്ടറിയുടെ പണം കൊടുക്കാതെ കാർ വിട്ട് പോകുകയായിരുന്നു.
Read Also : ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് അനധികൃത മദ്യക്കച്ചവടം : യുവാവ് പിടിയിൽ
രാജമ്മ അരയന്‍കാവ് വളവുങ്കല്‍ സമീപം റോഡ് സൈഡില്‍ നില്‍ക്കുകയായിരുന്നു. ഈ സമയം തലയോലപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിര്‍ത്തി ലോട്ടറി തരാന്‍ പറഞ്ഞ് വിളിച്ച് ലോട്ടറി മുഴുവനായും കൈക്കലാക്കി വണ്ടി വിടുകയായിരുന്നു.
ഇവർ തട്ടിയെടുത്തത് ഇന്ന് നറുക്കെടുത്ത സ്ത്രീശക്തി ലോട്ടറിയാണ്. 120 ലോട്ടറി നഷ്ടപ്പെട്ടതായി രാജമ്മ പറഞ്ഞു. വര്‍ഷങ്ങളായി ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാല്‍നടയായി ലോട്ടറി വില്‍പ്പന നടത്തുന്ന രാജമ്മയും കുടുംബവും വാടക വീട്ടിലാണ് താമസം. ഭര്‍ത്താവ് നടരാജനും പിറവം ഭാഗത്ത് ലോട്ടറി കച്ചവടക്കാരനാണ്.
Post Your Comments