പാലക്കാട്: കണ്ണന്നൂരില്‍ മാരകായുധങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ദേശീയപാതക്ക് സമീപമാണ് വടിവാളുകള്‍ കണ്ടെത്തിയത്.
ഉപേക്ഷിക്കപ്പെട്ട ആയുധങ്ങളില്‍ രക്തക്കറ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. നാല് വടിവാളുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരു വടിവാളില്‍ നിന്ന് മുടിനാരിഴയും കണ്ടെത്തി. ആയുധങ്ങള്‍ പരിശോധനയ്ക്കായി പൊലീസ് കസ്റ്റഡിയിലെടുത്തു.
ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘം ഉപേക്ഷിച്ചതാണോയെന്ന് പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂവെന്ന് പാലക്കാട് ടൗണ്‍ സൗത്ത് സിഐ ഷിജു കെ എബ്രഹാം പറഞ്ഞു. അതേസമയം സഞ്ജിത്തിനെ ആക്രമിച്ച പ്രതികളെ കണ്ടാല്‍ അറിയാമെന്ന് സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിക മാധ്യമങ്ങളോട് പ്രതികരിച്ചു. മമ്പ്രത്തെ വീട്ടില്‍ നിന്നിറങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ ആക്രമിക്കപ്പെട്ടെന്ന് സംഭവത്തിന്റെ ദൃക്സാക്ഷിയായ അര്‍ഷിക പറഞ്ഞു.
നേരത്തെ സഞ്ജിത്തിന് ഭീഷണി ഉണ്ടായിരുന്നു. നാട്ടുകാരുടെ മുന്നിലിട്ടാണ് ആക്രമിച്ചതെന്നും അവര്‍ പറഞ്ഞു. ഇതിനിടെ ആര്‍എസ്എസ് പ്രവത്തകന് സഞ്ജിത്തിന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് കെ സുരേന്ദ്രന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി.
Post Your Comments