Latest NewsKeralaNews

മദ്യപിച്ച് അമിത വേഗതയില്‍ പാഞ്ഞ ജീപ്പിനെ പിന്തുടര്‍ന്ന് പിടികൂടിയ ട്രാഫിക് എസ്‌ഐയ്ക്ക് യുവാക്കളുടെ മര്‍ദ്ദനം

ചേര്‍ത്തല: മദ്യപിച്ച് അമിത വേഗതയില്‍ വന്ന വാഹനം പിന്തുടര്‍ന്ന് പിടികൂടിയ ട്രാഫിക് എസ്ഐയെ യുവാക്കള്‍ മര്‍ദ്ദ്ച്ചു. വാഹനത്തിലുണ്ടായിരുന്നവരാണ് എസ്ഐയെ മര്‍ദ്ദിച്ചത്. ആര്‍ത്തുങ്കല്‍ പുളിയ്ക്കല്‍ വീട്ടില്‍ ജോസി സ്റ്റീഫനെയാണ് യുവാക്കള്‍ ആക്രമിച്ചത്. ആലപ്പുഴയിലായിരുന്നു സംഭവം. ട്രാഫിക് എസ്‌ഐയെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേരെ ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തു. ജോസിയെ മൂക്കില്‍ നിന്നും ചോര വാര്‍ന്ന നിലയിലാണ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കൊട്ടാരക്കര കുന്നിക്കോട് സ്വദേശി ഷെമീര്‍ മുഹമ്മദ്, കൊല്ലം സ്വദേശികളായ ജോബിന്‍, വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. കലവൂര്‍ ഭാഗത്ത് നിന്ന് സിഗ്‌നല്‍ ഉണ്ടായിട്ടും നിര്‍ത്താതെ അപകടകരമായ രീതിയില്‍ ജീപ്പ് ഓടിച്ച് വരുന്നതായി ജോസി സ്റ്റീഫന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് എക്സറേ കവലയില്‍ വാഹന പരിശോധനയ്ക്കിടെ ജോസി നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അമിത വേഗതയില്‍ വന്ന ജീപ്പ് നിര്‍ത്താതെ പോവുകയായിരുന്നു.

ഉടന്‍ തന്നെ പോലീസ് ഇവരെ പിന്തുടരുകയും പിടികൂടുകയുമായിരുന്നു. എന്നാല്‍ യാതൊരു പ്രകോപനവും കൂടാതെ ഷെമീര്‍ മുഹമ്മദ് എന്ന യുവാവ് ജോസിയുടെ മുഖത്ത് ഇടിയ്ക്കുകയായിരുന്നു വെന്ന് പോലീസ് പറഞ്ഞു. കൂടെയുണ്ടായിരുന്ന മറ്റ് പോലീസുകാരാണ് ജോസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ നിന്നും മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഒരാള്‍ ഓടി രക്ഷപെട്ടു. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button