കോലഞ്ചേരി: ദേഹമാസകലം തീയുമായി സ്ത്രീ ദേശീയ പാതയിൽ കുഴഞ്ഞ് വീണു. പത്താം മൈൽ ജംഗ്ഷനിൽ ആണ് സംഭവം. പത്താം മൈൽ സ്വദേശിയായ കക്കാട്ടിൽ വള്ളി സുബ്ബയ്യയാണ് ( 60) സ്വയം തീ കൊളുത്തി റോഡിലേക്ക് ഇറങ്ങി ഓടിയത്.
തിങ്കളാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. സ്വയം തീ പടർത്തി റോഡിന് സമീപം കുഴഞ്ഞ് വീഴുകയായിരുന്നു. 95 ശതമാനത്തോളം പൊള്ളലേറ്റ സുബ്ബയ്യയെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ചെറിയ മാനസിക പ്രശ്നം ഉണ്ടായിരുന്നതായാണ് സൂചന. ഇതിന് ഇവർ ചികിൽസ നേടുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
Read Also : നാട്ടികയിൽ ഇരുനില വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസ് : പ്രതി അറസ്റ്റിൽ
സുബ്ബയ്യയുടെ ഭർത്താവും ഒരു മകനും നേരത്തെ തന്നെ മരിച്ചു പോയിരുന്നു. ഇളയ മകൻ ശിവ ബാലനൊപ്പമായിരുന്നു താമസം.
Post Your Comments