AlappuzhaKeralaNattuvarthaLatest NewsNews

ട്രാ​ഫി​ക് എ​സ്.​ഐ​യ്ക്ക് മൂന്നം​ഗ സംഘത്തിന്റെ മർദ്ദനം

മർദനത്തിൽ ​ഗുരുതരമായി പരിക്കേറ്റ് മൂ​ക്കി​ൽ​ നി​ന്ന്​ ചോ​ര വാ​ർ​ന്ന നി​ല​യി​ൽ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

ചേ​ർ​ത്ത​ല: ട്രാ​ഫി​ക് എ​സ്.​ഐ​യ്ക്ക് മൂന്നം​ഗ സംഘത്തിന്റെ മർദ്ദനം. മ​ദ്യ​ല​ഹ​രി​യി​ൽ അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന വാ​ഹ​നം പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി​യ ചേ​ർ​ത്ത​ല പൊ​ലീ​സ് സ്​റ്റേഷ​നി​ലെ ട്രാ​ഫി​ക് എ​സ്.​ഐ അ​ർ​ത്തു​ങ്ക​ൽ പു​ളി​ക്ക​ൽ വീ​ട്ടി​ൽ ജോ​സി സ്​​റ്റീ​ഫ​നെ​യാ​ണ്​ (55) മൂന്നം​ഗ സംഘം മ​ർ​ദി​ച്ച​ത്.

മർദനത്തിൽ ​ഗുരുതരമായി പരിക്കേറ്റ് മൂ​ക്കി​ൽ​ നി​ന്ന്​ ചോ​ര വാ​ർ​ന്ന നി​ല​യി​ൽ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തുടർന്ന് അ​ക്ര​മി​ക​ളാ​യ സൈ​നി​ക​​നെ​ന്ന്​ പറഞ്ഞ ആ​ളെ അ​ട​ക്കം മൂ​ന്നു​പേ​രെ ചേ​ർ​ത്ത​ല പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

Read Also : അ​ന​ധി​കൃ​ത ഒ​റ്റ​ന​മ്പ​ർ ലോ​ട്ട​റി ന​ട​ത്തി​പ്പു​കാ​ര​ന്‍ പിടിയിൽ

കൊ​ട്ടാ​ര​ക്ക​ര കു​ന്നി​ക്കോ​ട് ശാ​സ്ത്രി ജ​ങ്​​ഷ​ന് സ​മീ​പം സി.​എം ഹൗ​സി​ൽ ഷ​മീ​ർ മു​ഹ​മ്മ​ദ് (29), കൊ​ല്ലം ആ​വ​ണീ​ശ്വ​രം സ്വ​ദേ​ശി​ക​ളാ​യ രാ​ജ​വി​ലാ​സം ജോ​ബി​ൻ (24), വി​പി​ൻ ഹൗ​സി​ൽ വി​പി​ൻ രാ​ജ് (26) എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ 12.30നാ​ണ്​ സം​ഭ​വം.

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ‌ ക​ല​വൂ​ർ ഭാ​ഗ​ത്തു ​നി​ന്ന് സി​ഗ്​​ന​ലി​ൽ നി​ർ​ത്താ​തെ ജീ​പ്പ് വ​രു​ന്ന​താ​യി ക​ൺ​ട്രോ​ൾ റൂ​മി​ൽ​ നി​ന്ന്​ ജോ​സി സ്​​റ്റീ​ഫ​ന് സ​ന്ദേ​ശം ല​ഭി​ച്ചു. തുടർന്ന് ചേ​ർ​ത്ത​ല എ​ക്സ്റേ ക​വ​ല​യി​ൽ പ​രി​ശോ​ധ​ന​ക്കി​ടെ ജോ​സി കൈ ​കാ​ണിച്ചെ​ങ്കി​ലും അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന ജീ​പ്പ് നി​ർ​ത്താ​തെ പോ​യി. പി​ന്തു​ട​ർ​ന്ന് പോ​യ പൊ​ലീ​സ് വാ​ഹ​ന​ത്തെ വെ​ട്ടി​ച്ച് ദേ​ശീ​യ​പാ​ത​യി​ൽ ആ​ഹ്വാ​നം വാ​യ​ന​ശാ​ല ജ​ങ്​​ഷ​നി​ൽ​ നി​ന്ന്​ തി​രി​ഞ്ഞ് ആ​ഞ്ഞി​ലി​പ്പാ​ലം ഭാ​ഗ​ത്തേ​ക്ക്​ ജീ​പ്പ് ഓ​ടി​ച്ചു​പോ​യി. തുടർന്ന് മ​ണ്ണി​ൽ ജീ​പ്പിന്റെ ച​ക്ര​ങ്ങ​ൾ താ​ഴ്ന്ന​തോ​ടെ ഇവരെ പൊ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഈ ​സ​മ​യം പ്ര​കോ​പ​ന​മി​ല്ലാ​തെ ഷ​മീ​ർ മു​ഹ​മ്മ​ദ് ആണ് ജോ​സി സ്​​റ്റീ​ഫനെ മു​ഖ​ത്തി​ടിച്ചത്. ചോര വാർന്ന ജോ​സി സ്​​റ്റീ​ഫനെ മ​റ്റ് പൊ​ലീ​സു​കാ​ർ ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തു​ നി​ന്ന്​ മൂ​ന്നു​പേ​രെ പി​ടി​കൂ​ടി​യെ​ങ്കി​ലും ഒ​രാ​ൾ ഓ​ടി​മ​റ​ഞ്ഞു. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു സംഘമെന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button