കടയ്ക്കൽ: കടയ്ക്കലിൽ ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച സംഘത്തിലെ പ്രധാനി, കുപ്രസിദ്ധ ചന്ദനമോഷ്ടാവ് അറസ്റ്റിൽ. വിതുര കല്ലാർ ദേവരാജ്ഭവനിൽ ചിങ്കിടി വിജയൻ എന്ന വിജയൻ (42) ആണ് പിടിയിലായത്.
കടയ്ക്കലിൽ കഴിഞ്ഞ ദിവസം ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടാമനായ കുളത്തൂപ്പുഴ ചന്ദനക്കാവ് ചരുവിള പുത്തൻ വീട്ടിൽ ഷുക്കൂറിനെ (42) നാട്ടുകാർ തന്നെ പിടികൂടി പൊലീസിന് കൈമാറിയിരുന്നു.
Read Also : മയക്കുമരുന്ന് സംഘത്തെ എതിർത്ത യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ചു : ഒരാൾ അറസ്റ്റിൽ
ചന്തമുക്ക് പുതൂക്കോണം ബിന്ദു ഭവനിൽ വിനോദിന്റെ വീട്ടുമുറ്റത്തു നിന്ന ചന്ദനമരം ആണ് ഈ സംഘം കഴിഞ്ഞ ദിവസം രാത്രി മുറിച്ചത്. എന്നാൽ, വീട്ടുകാർ ഉണർന്നതു മൂലം മരം കടത്താനായിരുന്നില്ല. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments