NattuvarthaLatest NewsKeralaIndiaNews

പോസ്റ്റ്മോർട്ടം ഇനി പാതിരാത്രിയ്ക്കും നടത്താം, സൂര്യാസ്തമയത്തിനു ശേഷം പോസ്റ്റ്മോര്‍ട്ടം നടത്താമെന്ന് കേന്ദ്ര സർക്കാർ

ദില്ലി: സൂര്യാസ്തമയത്തിനു ശേഷവും ഇനി പോസ്റ്റ്മോര്‍ട്ടം നടത്താമെന്ന് കേന്ദ്ര സർക്കാർ. അവയവ ദാനത്തിന് ഗുണകരമാകും വിധമാണ് പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സമയക്രമത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം പകല്‍ വെളിച്ചത്തിലാകണമെന്ന വ്യവസ്ഥയാണ് സർക്കാർ മാറ്റം വരുത്തിയത്.

Also Read:‘മയില്‍’ വിവാദത്തില്‍ വമ്പൻ ട്വിസ്റ്റ്: ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ വീഡിയോ

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ വിജ്ഞാപനം അനുസരിച്ചാണ് ഇനിമുതല്‍ രാത്രിയിലും പോസ്റ്റുമോര്‍ട്ടം നടത്താമെന്ന് തിരുത്തി എഴുതിയിരിക്കുന്നത്. ഇതിനായി ആശുപത്രിയില്‍ കൃത്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകണം. കൂടാതെ വീഡിയോ റെക്കോര്‍ഡിങ് ഉറപ്പാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ക്രമസമാധാന പ്രശ്‌നം ഉണ്ടെങ്കില്‍ നരഹത്യ, ആത്മഹത്യ, ബലാത്സംഗം, ജീര്‍ണിച്ച മൃതദേഹങ്ങള്‍, ദുരുപയോഗപ്പെട്ടത് എന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ തുടങ്ങിയവയുടെ പോസ്റ്റുമോര്‍ട്ടവും ഇത്തരത്തില്‍ ചെയ്യാമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button