കണ്ണൂർ: രണ്ടാനച്ഛൻ മുഖത്ത് ആസിഡ് ഒഴിച്ച പേരാവൂർ സ്വദേശി മരിച്ചു. മണത്തണയിലെ ചേണാൽ വീട്ടിൽ ബിജു ചാക്കോ (50) ആണ് മരിച്ചത്. സ്വത്തു തർക്കത്തിന്റെ പേരിൽ രണ്ടാനച്ഛൻ ബിജുവിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. തുടർന്ന് വെട്ടിപ്പരിക്കേൽപിച്ചു.
Also Read : എൻ.ജി.ഒ ക്വാർട്ടേഴ്സിലെ വീട്ടിൽ മോഷണം: 13 പവൻ ആഭരണവും 7,000 രൂപയും നഷ്ടപ്പെട്ടു
മണത്തണ ടൗണിലെ കുളത്തിലേക്ക് ജീപ്പിൽ പോകുമ്പോൾ, റോഡിൽ കല്ലുകൾ നിരത്തി തടഞ്ഞ് മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒക്ടോബർ 29നാണ് ബിജുവിനു നേരെ ആക്രമണമുണ്ടായത്.
Post Your Comments