Latest NewsNewsIndia

ഹിന്ദു ഏകതാ മഹാകുംഭത്തിനായി ഭൂമി വിട്ടു നല്‍കി മുസ്ലീം മതവിശ്വാസികള്‍ : രാജ്യത്തിന് മാതൃക

ലക്‌നൗ : ഹിന്ദു ഏകതാ മഹാകുംഭത്തിനായി ഭൂമി വിട്ടു നല്‍കിയത് മുസ്ലീം മതവിശ്വാസികള്‍ . കര്‍ഷകരായ സാജിദ് സാദിഖ്, രെഹാന്‍, സലിം എന്നിവരാണ് തങ്ങളുടെ ഭൂമി യാഗശാലയ്ക്ക് വിട്ടുകൊടുത്ത് രാജ്യത്തിനാകെ മാതൃകയായത് .
ഭൂമി പൂജ വേളയില്‍ തുളസിപ്താധീശ്വര്‍ ജഗദ്ഗുരു സ്വാമി രാമഭദ്രാചാര്യ മഹാരാജ് മുസ്ലീം കര്‍ഷകര്‍ ഉള്‍പ്പെടെ സഹകരിച്ച എല്ലാ കര്‍ഷകരെയും അനുമോദിച്ചു. ഇതോടൊപ്പം, ‘മതവിശ്വാസം പലതാണോ – നാമെല്ലാവരും ഒന്നാണ് ‘ എന്ന മുദ്രാവാക്യവും ഭൂമിപൂജ വേളയില്‍ ഉയര്‍ത്തി.

Read Also : മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യം: നവവരനെ ഭാര്യവീട്ടുകാർ ജനനേന്ദ്രിയത്തിലടക്കം ക്രൂരമായി മർദ്ദിച്ചു

രാജ്യത്തെ ചരിത്രപ്രസിദ്ധമായ ഹിന്ദു ഏകതാ മഹാകുംഭം ഡിസംബര്‍ 15ന് ചിത്രകൂടിലാണ് സംഘടിപ്പിക്കുക . പത്മവിഭൂഷണ്‍ ജേതാവ് കൂടിയായ രാമഭദ്രാചാര്യ മഹാരാജാണ് ഈ മഹാകുംഭത്തിന് നേതൃത്വം നല്‍കുന്നത്. മുഖ്യാതിഥിയായി ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്, സാധ്വി ഋതംഭര, ശ്രീ ശ്രീ രവിശങ്കര്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബാബ രാംദേവ്, പ്രമുഖ നാടോടി ഗായിക മാലിനി അവസ്തി, കവി കുമാര്‍ വിശ്വാസ്, സിനിമാ താരം അശുതോഷ് റാണ എന്നിവര്‍ മുഖ്യാതിഥികളാകും .രാജ്യത്തുടനീളമുള്ള പ്രമുഖ സന്യാസിമാര്‍ ഉള്‍പ്പെടെ അഞ്ച് ലക്ഷത്തിലധികം ഹിന്ദുമതവിശ്വസികള്‍ ചടങ്ങില്‍ പങ്കെടുക്കും.

ഹിന്ദുക്കളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹിന്ദു ഏകതാ മഹാകുംഭം നടത്തുന്നത് .

shortlink

Post Your Comments


Back to top button