പട്‌ന: സൈനിക രഹസ്യങ്ങള്‍ ഐഎസ്‌ഐ ഏജന്‍റായ പാകിസ്ഥാന്‍ യുവതിക്ക് കൈമാറി സംഭവത്തിൽ സൈനിക ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ഗണേഷ് പ്രസാദ് എന്ന സൈനികനെ ബിഹാര്‍ പോലീസിലെ എടിഎസ് വിഭാഗമാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ രഹസ്യവിവരങ്ങള്‍ പാകിസ്ഥാന്‍ സ്വദേശിക്ക് കൈമാറിയതായി ഇയാള്‍ സമ്മതിച്ചു.
ഗണേഷ് പ്രസാദ് വിവരം കൈമാറിയത് ഐഎസ്‌ഐ ഏജന്‍റായ പാകിസ്ഥാൻ യുവതിക്കാണ് എന്നാണ് റിപ്പോര്‍ട്ട്. ഹണിട്രാപ്പില്‍പ്പെടുത്തി സൈനികനില്‍ നിന്ന് യുവതി വിവരങ്ങൾ ശേഖരിക്കുകയായിരുന്നു എന്നാണ് സൂചന. ഔദ്യോഗിക രഹസ്യ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഗണേഷ് പ്രസാദിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ആര്‍മിയിലെ മെഡിക്കല്‍ ഓഫിസര്‍ എന്ന വ്യാജേനയാണ് യുവതി ഇയാളുമായി സൗഹൃദം സ്ഥാപിച്ചത്. സൈനികന്റെ കയ്യിൽ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം ഫോറന്‍സിക് സംഘത്തിന് കൈമാറി.
Post Your Comments