KozhikodeNattuvarthaLatest NewsKeralaNews

ഉദ്‌ഘാടനച്ചടങ്ങിനിടെ ത​ല​യി​ൽ ഇ​രു​മ്പു​തൂ​ൺ വീ​ണ് മാ​ന്ത്രി​ക​ന്​ പരിക്ക്‌

മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്‌ റി​യാ​സിന്റെ അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​നു ശേ​ഷം മ​ന്ത്രി അ​ഹ​മ്മ​ദ്‌ ദേ​വ​ർ​കോ​വി​ൽ ഉ​ദ്‌​ഘാ​ട​ന പ്ര​സം​ഗം ന​ട​ത്തു​മ്പോ​ഴാ​ണ് സം​ഭ​വം

ബേ​പ്പൂ​ർ: ജ​ലോ​ത്സ​വ സ്വാ​ഗ​ത​സം​ഘം ഓ​ഫി​സ്‌ ഉ​ദ്‌​ഘാ​ട​ന​ച്ച​ട​ങ്ങി​നിടെ മാ​ന്ത്രി​ക​ൻ പ്ര​ദീ​പ്‌ ഹു​ഡി​നോ​യ്ക്ക് ത​ല​യി​ൽ ഇ​രു​മ്പു​തൂ​ൺ വീ​ണു പ​രി​ക്ക്. ബേ​പ്പൂ​ർ മ​റീ​ന ജെ​ട്ടി​യി​ൽ സ​ജ്ജീ​ക​രി​ച്ച സ്​​റ്റേ​ജി​ന്‌ മു​ന്നി​ൽ ഇ​രിക്കുമ്പോഴാണ് പ്ര​ദീ​പിന്റെ തലയിൽ ഇ​രു​മ്പു​തൂ​ൺ വീ​ണത്.

ഉ​ട​ൻ ത​ന്നെ പ്ര​ദീ​പി​നെ ബേ​പ്പൂ​ർ പൊ​ലീ​സ്‌ ഇ​ൻ​സ്പെ​ക്ട​ർ വി. ​സ​ജി​ത്ത്‌ ചെ​റു​വ​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്‌ റി​യാ​സിന്റെ അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​നു ശേ​ഷം മ​ന്ത്രി അ​ഹ​മ്മ​ദ്‌ ദേ​വ​ർ​കോ​വി​ൽ ഉ​ദ്‌​ഘാ​ട​ന പ്ര​സം​ഗം ന​ട​ത്തു​മ്പോ​ഴാ​ണ് സം​ഭ​വം. വേ​ദി​ക്ക്‌ അ​രി​കി​ലെ ട്യൂ​ബ്‌​ലൈ​റ്റ്‌ സ്ഥാ​പി​ച്ച ഇ​രു​മ്പു​തൂ​ൺ കാ​ണി​ക​ളോ​ടൊ​പ്പം ഇ​രു​ന്ന പ്ര​ദീ​പിന്റെ ത​ല​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

Read Also : കാട്ടാന ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

ബേ​പ്പൂ​ർ പു​ലി​മു​ട്ട്‌ റോ​ഡി​ലെ ജ​ങ്കാ​ർ ജെ​ട്ടി​ക്ക​ടു​ത്ത ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ്‌ വ​കു​പ്പ്‌ ഓ​ഫി​സി​ൽ സ്വാ​ഗ​ത​സം​ഘം ഓ​ഫി​സ്‌ മ​ന്ത്രി അ​ഹ​മ്മ​ദ്‌ ദേ​വ​ർ​കോ​വി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്ത​ശേ​ഷം, ച​ട​ങ്ങ് ക​ട​പ്പു​റ​ത്ത്‌ സ​ജ്ജീ​ക​രി​ച്ച വേ​ദി​യി​ലേ​ക്ക്‌ മാ​റ്റു​ക​യാ​യി​രു​ന്നു. പരി​പാ​ടി ന​ട​ക്ക​വെ ഉണ്ടായ മ​ഴ​യും കാ​റ്റും മൂല​മാ​ണ്‌ ഇ​രു​മ്പ് തൂ​ൺ നി​ലം​പ​തി​ച്ച​ത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button