തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സി.എ.ജിയുടെ സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ട് പൂഴ്ത്തിവെച്ചത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. പിണറായി സർക്കാർ ജനങ്ങളോട് അത് തുറന്ന് സമ്മതിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Also Read : ആർഎസ്എസ് പ്രവർത്തകന്റെ വധം: തളംകെട്ടി കിടന്ന രക്തം കണ്ട 56കാരൻ കുഴഞ്ഞ് വീണ് മരിച്ചു
പൂഴ്ത്തിയ റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരമാണ് പുറത്തു വന്നത്. കിഫ്ബിയിലെ അഴിമതിയും നികുതി ചോർച്ചയും പിൻവാതിൽ നിയമനവും സംബന്ധിച്ച കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്. ആരോപണങ്ങളിൽ സർക്കാർ അന്വേഷണത്തിന് തയാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ഭയാനകമായ സ്ഥിതിയിലാണെന്ന് നിയമസഭയിൽവെച്ച സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .
Post Your Comments