തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് 141 അടി എത്തിയതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടും തുറന്നേക്കും. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്നലെ ജില്ലാ കളക്ടർമാരുടെ അടിയന്തരയോഗം വിളിച്ച മുഖ്യമന്ത്രി പിണറായി വിജയൻ,മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത ഉള്ളതിനാൽ അതീവ ജാഗ്രത തുടരണമെന്ന് നിർദ്ദേശിച്ചു.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ജലസംഭരണിയിൽ ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തി.
മഴക്കെടുതിയിൽ ഇതുവരെ മരണം നാലായി. പല ജില്ലകളിലും ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശനവിലക്ക് ഏർപ്പെടുത്തി. പത്തനംതിട്ടയിൽ കല്ലേലി, മുറിഞ്ഞകൽ, കൊടുമൺ, ഏനാദിമംഗലം ഭാഗങ്ങളിൽ മലയിടിച്ചിലുണ്ടായി. 11 വീടുകൾ ഭാഗികമായി തകർന്നു. ആളപായമില്ല. ഇടുക്കിയിൽ മലയോര മേഖലയിലേക്കുള്ള രാത്രികാല യാത്ര നിരോധിച്ചു.
Post Your Comments