വാഷിംഗ്ടൺ: അമേരിക്കയിൽ ഇന്ത്യൻ ഡോക്ടറെ കത്തിയുപയോഗിച്ച് 160 ലേറെ തവണ കുത്തിയ ശേഷം ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. 2017 സെപ്റ്റംബർ 13ന് ഡോക്ടറുടെ ഓഫീസിന് സമീപമായിരുന്നു സംഭവം. തെലങ്കാന സ്വദേശിയായ ഡോക്ടർ അച്യുത് റെഡ്ഡിയാണ് (57) ക്രൂരമായി കൊല്ലപ്പെട്ടത്.
Also Read:2024 ട്വെന്റി 20 ലോകകപ്പിന് അമേരിക്ക വേദിയായേക്കും
മാനസികാസ്വാസ്ഥ്യത്തിന് ഡോക്ടറുടെ ചികിത്സയിൽ കഴിഞ്ഞിരുന്ന 25കാരനായ ഉമർ ദത്താണ് പ്രതി. നവംബർ 10ന് പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. മാനസികനിലയിൽ തകരാറുള്ള പ്രതിയെ ചികിത്സാ സൗകര്യമുള്ള ജയിലിലേക്കാണ് മാറ്റുന്നത്. 25 വർഷത്തിനു ശേഷം പ്രതിക്ക് പരോളിന് അപേക്ഷിക്കാമെന്ന് ജീവപര്യന്തം ശിക്ഷ വിധിച്ച ജഡ്ജി വിധി ന്യായത്തിൽ വ്യക്തമാക്കി. പ്രതിയുടെ മാതാപിതാക്കൾ മകൻ ചെയ്ത തെറ്റിന് അച്യുത് റെഡ്ഡിയുടെ കുടുംബത്തോട് മാപ്പപേക്ഷിച്ചു.
സംഭവ ദിവസം ഡോക്ടറുടെ ക്ലിനിക്കിൽ എത്തിയ പ്രതി, ഡോക്ടറുമായി തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് ഇവിടെ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഡോക്ടറെ പിന്തുടർന്ന് കുത്തുകയായിരുന്നു. താഴെ വീണ ഡോക്ടറുടെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി.
ശരീരത്തിൽ രക്തപ്പാടുകളുമായി കാറിലിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments