Latest NewsNewsIndia

ചരിത്രകാരന്‍ ബാബസാഹേബ് പുരന്ദരെ അന്തരിച്ചു

പൂനെ : ലോക പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ ബാബാസാഹേബ് പുരന്ദരെ അന്തരിച്ചു.പത്മഭൂഷണ്‍ പുരസ്‌കാര ജേതാവാണ്. ഇന്ന് പുലര്‍ച്ചെ 5 മണികയോടെ പൂനെയിലെ ദീനാനന്ദ് മങ്കേഷ്‌കര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

Also  Read : ടി20 ലോകകപ്പ് ഫൈനലിലെ വേഗമേറിയ അര്‍ധ സെഞ്ച്വറി സ്വന്തമാക്കി മിച്ചല്‍ മാര്‍ഷ്

99 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏതാനും ദിവസങ്ങൾക്കു മുമ്പ് അദ്ദേഹത്തെ പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഛത്രപതി ശിവാജി മഹാരാജിനെ കുറിച്ചുള്ള ഗ്രന്ഥ രചനയിലൂടെയാണ് ബാബാസാഹേബ് ഏറെ പ്രശസ്തനായത്. ശിവാജിയെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

ശിവാജിയുടെ ജീവിതത്തെ കുറിച്ച് ‘ജാന്ത രാജ്’ എന്ന പേരില്‍ ഒരു നാടകവും അദ്ദേഹം സംവിധാനം ചെയ്തു. സംസ്ഥാന ബഹുമതികളോടെ അടക്കം ചെയ്യുമെന്ന് അധികാരികൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button