ഉത്തർപ്രദേശ് : രാഷ്ട്ര ഭാഷയായ ഹിന്ദിയെ ഭരണ ഭാഷയാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വാരണാസിയില്‍ നടന്ന അഖില്‍ ഭാരതീയ രാജ്സഭാ സമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
Also Read : സാധ്യതയില്ലാതിരുന്നയിടത്തു നിന്നാണ് രഹാനെ ക്യാപ്റ്റനായത്: ആകാശ് ചോപ്ര‘
ഹിന്ദി എല്ലാ തദ്ദേശീയ ഭാഷകളുടെയും സുഹൃത്താണ്. ഇന്ത്യയുടെ അഭിവൃദ്ധി നമ്മുടെ ഇന്ത്യന്‍ ഭാഷകളുടെ അഭിവൃദ്ധിയിലാണ്, എന്റെ മാതൃഭാഷ ഗുജറാത്തിയാണ്. ഗുജറാത്തി സംസാരിക്കാന്‍ എനിക്ക് ഒരു മടിയുമില്ല. പക്ഷേ, ഗുജറാത്തിയെക്കാള്‍ ഹിന്ദിയെ സ്‌നേഹിക്കുന്നു’വെന്നും അദ്ദേഹം പറഞ്ഞു.
2047 ഓടെ ഒരു വിദേശ ഭാഷയുടെയും സഹായം ആവശ്യമില്ലാത്ത വിധം ഹിന്ദിയെ ശക്തമാക്കണമെന്ന് ആഭ്യന്തരമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Post Your Comments