ഗാന്ധിനഗര്‍: കോടികള്‍ വില മതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്ത് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന. ഗുജറാത്തിലെ മോര്‍ബി ഗ്രാമത്തിലെ സിന്‍സുദയില്‍ നിന്നുമാണ് കോടിക്കണക്കിന് രൂപ വിലവരുന്ന 120 കിലോ ഹെറോയിന്‍ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന പിടിച്ചെടുത്തത്. ഗള്‍ഫ് ഓഫ് കച്ചിലെ നവ്ലഖി പോര്‍ട്ടിന് സമീപമാണ് സിന്‍സുദ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കേസിലെ ഈ ഗ്രാമത്തിലെ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്. പോലീസും ഭീകര വിരുദ്ധ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഹെറോയിന്‍ പിടിച്ചെടുത്തത്. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Read Also : മാരകമയക്കുമരുന്നായ എ.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
ഹെറോയിന്‍ പിടിച്ചെടുത്തത് വഴി വലിയ നേട്ടമാണ് ഗുജറാത്ത് പോലീസ് നേടിയതെന്ന് ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹര്‍ഷ് സങ്ഖ്വി പറഞ്ഞു. മയക്കുമരുന്ന് എന്ന വിപത്തിനെ ഗുജറാത്ത് പോലീസ് സംസ്ഥാനത്ത് നിന്ന് തന്നെ തുടച്ചു നീക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സെപ്തംബറില്‍ മുന്ദ്ര തുറമുഖത്ത് നിന്ന് 21,000 കോടി രൂപ വിലവരുന്ന 3000 കിലോ ഹെറോയിന്‍ പിടികൂടിയിരുന്നു. അഫ്ഗാനിസ്താനില്‍ നിന്നും രണ്ട് കാര്‍ഗോ കണ്ടെയ്നറുകളിലായിട്ടാണ് ഇവ എത്തിയത്.
Post Your Comments