
കൊവിഡ് യൂറോപ്യൻ രാജ്യങ്ങളിൽ വീണ്ടും ഭീതി പടർത്തുന്നു. സമ്പൂർണ വാക്സിനേഷൻ കഴിഞ്ഞ രാജ്യങ്ങൾ ഇപ്പോൾ ബൂസ്റ്റർ ഡോസ് നൽകാനുള്ള നടപടികളിലേക്ക് കടക്കുകയാണ്. ഇതിനൊപ്പം രോഗം നിയന്ത്രിക്കാൻ ലോക്ക്ഡൗണും ഏർപ്പെടുത്തേണ്ട സാഹചര്യമാണ് നിലവിൽ.
Also Read:അമേരിക്കൻ നിർമ്മിത ആയുധങ്ങളുമായി കാബൂളിൽ സൈനിക പരേഡ് നടത്തി താലിബാൻ ഭീകരർ
കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾ അവതാളത്തിലാക്കിയേക്കുമെന്ന് മിക്ക യൂറോപ്യൻ രാജ്യങ്ങളും ഭയക്കുന്നു. രോഗവ്യാപനം ഈ നിലയ്ക്ക് തുടർന്നാൽ ആഘോഷങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും. കഴിഞ്ഞ ഏഴു ദിവസത്തെ കൊവിഡ് മരണങ്ങളുടെ പകുതിയിലധികവും യൂറോപ്പിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജർമ്മനി, ഓസ്ട്രിയ, ഇറ്റലി, സ്ലൊവാക്യ, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്. ജർമ്മനിയിൽ ദിവസം അമ്പതിനായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡ് കേസുകൾ കുത്തനെ വർദ്ധിക്കുന്നതിനാൽ ജർമ്മനിയും ഓസ്ട്രിയയും ലോക്ക്ഡൗൺ ഏർപ്പെടുത്താൻ പദ്ധതിയിടുകയാണെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments