AustraliaCricketLatest NewsNewsInternational

ന്യൂസിലാൻഡിനെതിരെ 8 വിക്കറ്റ് വിജയം: കന്നി ലോക കിരീടം ചൂടി ഓസ്ട്രേലിയ

ദുബായ്: ന്യൂസിലാൻഡിനെ 8 വിക്കറ്റിന് തകർത്ത് കന്നി ടി20 ലോകകപ്പിൽ മുത്തമിട്ട് ഓസ്ട്രേലിയ. 53 റൺസെടുത്ത ഡേവിഡ് വാർണറും 77 റൺസുമായി പുറത്താകാതെ നിന്ന മിച്ചൽ മാർഷുമാണ് ഓസീസിന്റെ വിജയ ശില്പികൾ. ന്യൂസിലാൻഡ് ഉയർത്തിയ 173 റൺസ് വിജയ ലക്ഷ്യം 18.5 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു.

Also Read:ചൈനയിലെ മാംസവ്യാപാര ശാലകൾ ലോകത്തിന് ഭീഷണിയാകുന്നു: വരാനിരിക്കുന്നത് കൊവിഡിനേക്കാൾ മാരകമായ രോഗങ്ങളുടെ കാലമെന്ന് വിദഗ്ധർ

ടോസ് നേടിയ ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച് ന്യൂസിലാൻഡിനെ ബാറ്റിംഗിനയച്ചു. നായകൻ കെയ്ൻ വില്ല്യംസണിന്റെ കരുത്തുറ്റ ബാറ്റിംഗ് മികവിൽ കിവീസ് 20 ഓവറിൽ 4 വിക്കറ്റിന് 172 റൺസെടുത്തു. 48 പന്തില്‍ 85 റണ്‍സെടുത്ത വില്യംസണാണ് ടോപ് സ്‌കോറര്‍.  മാർട്ടിൻ ഗപ്ടിൽ 28 റൺസ് നേടി. ഓസീസിനായി ജോഷ് ഹേസല്‍വുഡ് നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

ഓസീസിനായി മിച്ചൽ മാർഷിനൊപ്പം മാക്സ്വെൽ 28 റൺസുമായി പുറത്താകാതെ നിന്നു. ന്യൂസിലാൻഡ് ബൗളർ ട്രെന്റ് ബോൾട്ട് 18 റൺസിന് 2 വിക്കറ്റ് വീഴ്ത്തി.

വലിയ അവകാശവാദങ്ങളൊന്നും ഇല്ലാതെ എത്തി കന്നിക്കിരീടം സ്വന്തമാക്കാനായതിന്റെ ആഹ്ളാദത്തിൽ ഓസീസിന് നാട്ടിലേക്ക് മടങ്ങാം. കിവീസിന് മറ്റൊരു പരിമിത ഓവർ ലോകകിരീടത്തിനായുള്ള കാത്തിരിപ്പ് ബാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button