
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളുടെ സ്കൂളുകളിൽ മിക്കതും അടഞ്ഞു കിടക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. തങ്ങൾക്ക് പഠിക്കാൻ സ്കൂളുകൾ തുറന്നു നൽകണമെന്ന ആവശ്യവുമായി താലിബാന് മുന്നിൽ ബുദ്ധിമുട്ടുകയാണ് അഫ്ഗാൻ പെൺകുട്ടികൾ. അഫ്ഗാനിസ്ഥാനിലെ ചില സ്കൂളുകളോട് ഭരണാധികാരികൾ വിവേചനം കാണിക്കുന്നതായി മനുഷ്യാവകാശ പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.
എന്നാൽ രാജ്യത്തെ എഴുപത്തിയഞ്ച് ശതമാനം പെൺകുട്ടികൾക്കും സ്കൂളിൽ പോകാൻ അനുവാദം നൽകിക്കഴിഞ്ഞതായാണ് താലിബാൻ അവകാശപ്പെടുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ അധികാരം ഏറ്റെടുത്ത ശേഷം താലിബാൻ അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾ പഠിക്കുന്ന ആയിരക്കണക്കിന് സ്കൂളുകൾ പൂട്ടിയത് വിവാദമായിരുന്നു. അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ ഏഴിടത്ത് മാത്രമാണ് പെൺകുട്ടികൾക്ക് സ്കൂളിൽ പോകാൻ താലിബാൻ അനുവാദം നൽകിയിരിക്കുന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ, രാജ്യത്തെ സെക്കൻഡറി സ്കൂളുകൾ തുറക്കാൻ താലിബാൻ അനുവാദം നൽകിയിരുന്നു. എന്നാൽ പെൺകുട്ടികൾ സ്കൂളിൽ പോകുന്നതുമായി ബന്ധപ്പെട്ട് അനുകൂലമായ യാതൊരു നടപടികളും ഇതുവരെ താലിബാന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
Post Your Comments