NattuvarthaLatest NewsKeralaNewsIndia

ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഈ മാസം അവസാനത്തോടെ പ്രവേശനം നൽകും: വി ശിവൻകുട്ടി

തിരുവനന്തപുരം: ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഈ മാസം അവസാനത്തോടെ പ്രവേശനം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാര്‍ഥികളുടെ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും, ഏതൊക്കെ താലൂക്കുകളില്‍ പുതിയ ബാച്ച്‌ ആവശ്യമുണ്ടെന്നതു പരിശോധിച്ചു പുതിയ ബാച്ച്‌ അനുവദിച്ചു പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read:18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിലേക്ക് വലിച്ചെറിഞ്ഞ് കൊന്നു

‘കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ആദ്യ ഘട്ടത്തില്‍ ആരംഭിച്ച എല്ലാ ക്ലാസുകളും സുഗമമായി നടക്കുന്നുണ്ട്. ക്ലാസ് നടത്തിപ്പിലോ വിദ്യാര്‍ഥികളുടെ ആരോഗ്യ കാര്യത്തിലോ യാതൊരു ബുദ്ധിമുട്ടുമുണ്ടായിട്ടില്ല. കോവിഡ് മാനദണ്ഡങ്ങളും ക്ലാസ് നടത്തിപ്പിനായി സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗരേഖയും കൃത്യമായി പാലിച്ചാകും തുടര്‍ന്നും ക്ലാസുകള്‍ നടക്കുക’, മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button