AsiaLatest NewsIndiaNewsInternational

നേപ്പാളിൽ വാഹനാപകടം: 4 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം

കാഠ്മണ്ഡു: നേപ്പാളിൽ വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർ മരിച്ചു. നിയന്ത്രണം തെറ്റിയ വാഹനം തടാകത്തിലേയ്‌ക്ക് മറിഞ്ഞായിരുന്നു അപകടം. ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള റൗത്തഹത്ത് ജില്ലയിലായിരുന്നു സംഭവം.

Also Read:ന്യൂസിലാൻഡിനെതിരെ 8 വിക്കറ്റ് വിജയം: കന്നി ലോക കിരീടം ചൂടി ഓസ്ട്രേലിയ

ബീഹാർ സ്വദേശികളായ ദിനനാഥ് സാഹ്, അരുൺ സാഹ്, ദിലീപ് മഹാതോ, അമിത് മഹാതോ എന്നിവരാണ് അപകടത്തിൽ മരിച്ചത്. വാഹനത്തിന്റെ ഡ്രൈവറും വാഹനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും ആശുപത്രിയിൽ ചികിത്സയിലാണ്.

യമുനാമൈ റൂറൽ മുനിസിപ്പാലിറ്റിയിലെ ഗൗർ-ചന്ദ്രപൂർ റോഡിൽ വെച്ച് നിയന്ത്രണം തെറ്റിയ വാഹനം അടുത്തുള്ള തടാകത്തിലേയ്‌ക്ക് പതിക്കുകയായിരുന്നു. ഡ്രൈവർ വാഹനം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സംഭവത്തെ തുടർന്ന് പ്രദേശവാസികളും പോലീസും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി.

വാഹനത്തിന്റെ ചില്ല് തകർത്താണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. ക്രെയ്ൻ ഉപയോഗിച്ചാണ് വാഹനം തടാകത്തിൽ നിന്നും ഉയർത്തിയത്. തിരിച്ചറിയൽ രേഖകളുടെ അടിസ്ഥാനത്തിലാണ് മരിച്ചത് ഇന്ത്യക്കാരാണെന്ന് മനസ്സിലാക്കിയതെന്ന് നേപ്പാൾ പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button