Latest NewsUAENewsInternationalGulf

സ്വയം നിയന്ത്രിത ഡ്രോൺ രൂപകൽപ്പന ചെയ്യുന്നവർക്ക് വൻതുക പാരിതോഷികം: പ്രഖ്യാപനവുമായി അബുദാബി

അബുദാബി: സ്വയം നിയന്ത്രിത ഡ്രോൺ രൂപകൽപ്പന ചെയ്യുന്നവർക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ച് അബുദാബി. കടലിലെ സുരക്ഷ ഉറപ്പാക്കുന്ന സ്വയം നിയന്ത്രിത ഡ്രോൺ രൂപകൽപന ചെയ്യുന്നവർക്കു 32.5 ലക്ഷം ഡോളർ സമ്മാനം നൽകുമെന്നാണ് അബുദാബിയുടെ വാഗ്ദാനം. മുഹമ്മദ് ബിൻ സായിദ് ഇന്റർനാഷനൽ റോബട്ടിക്സ് ചാലഞ്ച് 2023ന്റെ ഭാഗമായാണ് ഇത്തരമൊരു മത്സരം സംഘടിപ്പിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

Read Also: കുങ്കുമക്കുറി മായ്ക്കാത്തതിന് സഹപാഠിയെ കൊണ്ട് മായ്പ്പിച്ചു: ക്രിസ്ത്യൻ സ്‌കൂളിനെതിരെ പ്രതിഷേധം, അധ്യാപകർക്ക് സസ്‌പെൻഷൻ

ആഴക്കടലിലും തീരപ്രദേശങ്ങളിലുമുള്ള വെല്ലുവിളി കണ്ടറിഞ്ഞ് വിവരം കൈമാറുകയും നടപടിയെടുക്കുകയും ചെയ്യുന്ന ഡ്രോണുകളാണ് ഡിസൈൻ ചെയ്യേണ്ടതെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ ഘട്ടങ്ങളിലായി പരീക്ഷണങ്ങൾ നടത്തിയ ശേഷം 2023 ജൂൺ മാസത്തിലായിരിക്കും മത്സരത്തിലെ വിജയികളെ പ്രഖ്യാപിക്കുന്നത്. അനധികൃത മീൻപിടിത്തം, കള്ളക്കടത്ത്, മനുഷ്യക്കടത്ത്, സുരക്ഷാ ഭീഷണി, കടൽകൊള്ള തുടങ്ങിയവ കണ്ടെത്തി തടയുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നതായിരിക്കണം ഡ്രോണുകളെന്നും ജീവനു ഭീഷണിയാകുന്ന അവസരത്തിൽ ഏതു ദുർഘട ഘട്ടങ്ങളിലേക്കും കടന്നുചെന്ന് കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ ആളില്ലാ ഡ്രോണിനു കഴിയണമെന്നുമാണ് മത്സരത്തിലെ നിബന്ധന.

അതേസമയം ഡ്രോൺ പ്രവർത്തിപ്പിക്കാൻ മനുഷ്യ ഇടപെടൽ പാടില്ല. ആഗോള തലത്തിലുള്ള യൂണിവേഴ്‌സിറ്റി, ഗവേഷണ കേന്ദ്രം, കമ്പനി, വ്യക്തിഗത ഡിസൈനർമാർ എന്നിവർക്കെല്ലാം മത്സരത്തിൽ പങ്കെടുക്കാം. ഒന്നാം സമ്മാനം നേടുന്ന ടീമിന് 20 ലക്ഷം ഡോളർ ആണ് സമ്മാനമായി നൽകുന്നത്. രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5, 2.5 ലക്ഷം ഡോളർ വീതവും സമ്മാനം നൽകും.

Read Also: യുഎഇയിൽ ഡ്രൈവിംഗ് ടെസ്റ്റ്, ലൈസൻസിംഗ് സേവനങ്ങൾ ഇനി വെള്ളി, ശനി ദിവസങ്ങളിൽ ലഭ്യമാകും: സേവനവുമായി അബുദാബി പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button