ലക്നൗ: ഉത്തര്‍പ്രദേശില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയേക്കുമെന്ന് എ.ബി.പി സി വോട്ടര്‍ സര്‍വേ ഫലം.
സര്‍വേ ഫലം പ്രകാരം സംസ്ഥാനത്ത് ബി.ജെ.പിക്ക് 213-221 വരെ സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. സമാജ് വാദി പാര്‍ട്ടി 152- 160 വരെ സീറ്റിലും ബി.എസ്.പി 16-20 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. കഴിഞ്ഞ നിയസഭയില്‍ ആകെയുള്ള 403 സീറ്റില്‍ 304 സീറ്റും കൈയിലാക്കിയ ബി.ജെ.പിക്ക് ഇത്തവണ 108 സീറ്റുകള്‍ വരെ നഷ്ടപ്പെട്ടേക്കാം.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയും എസ്.പിയും തമ്മിലുള്ള കൃത്യമായ മത്സരമാണ് സര്‍വേയില്‍ ചൂണ്ടികാട്ടുന്നത്. 60 സീറ്റുകളുടെ വ്യത്യാസമാണ് രണ്ട് പാര്‍ട്ടികളും തമ്മിലുള്ളത്. 2017 ലെ തിരഞ്ഞെടുപ്പില്‍ എസ്.പി 45 സീറ്റാണ് നേടിയത്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സർവ്വേ ഫലവും ബിജെപിക്ക് അത്രയും സീറ്റുകൾ പ്രവചിച്ചിരുന്നില്ല.
പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇതിനകം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയ കോണ്‍ഗ്രസിന് മെച്ചപ്പെട്ട ഫലമല്ല സര്‍വേയില്‍ ലഭിക്കുന്നത്. 2017 ലെ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റാണെങ്കില്‍ ഇത്തവണ അത് ഒന്‍പത് സീറ്റ് വരെ മാത്രമേ സാദ്ധ്യത പ്രവചിക്കുന്നുള്ളൂ.
Post Your Comments