Latest NewsIndiaNews

ഹിന്ദുത്വവും ഐ.എസ്.ഐ.എസും ഒന്നാണെന്ന് താന്‍ പറഞ്ഞിട്ടില്ല: സമാനമാണെന്നാണ് പറഞ്ഞതെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

ഹിന്ദുത്വത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നു.

ന്യൂഡൽഹി: ഹിന്ദുത്വവും ഐ.എസ്.ഐ.എസും ഒന്നാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. എന്നാല്‍ രണ്ടും സമാനമാണെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയെക്കുറിച്ചുള്ള ഖുര്‍ഷിദിന്റെ സണ്‍റൈസ് ഓവര്‍ അയോധ്യ; നാഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ് എന്ന പുതിയ പുസ്തകത്തിലെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രതികരണം.

Read Also:  രാജ്യത്ത് ഹിന്ദുക്കള്‍ ന്യൂനപക്ഷമായാല്‍ അന്ന് ഇന്ത്യയില്‍ മതേതരത്വം ഇല്ലാതാകും: കേന്ദ്രമന്ത്രി

‘ഐ.എസും ബോക്കോ ഹറാമും ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്നു, എന്നാല്‍ ഒരു ഇസ്‌ലാമിക അനുയായികളും അതിനെ എതിര്‍ത്തിട്ടില്ല. ഐ.എസും ഹിന്ദുത്വവും ഒന്നാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല, അവ സമാനമാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഹിന്ദുത്വത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നു. അവര്‍ ഹിന്ദുമതത്തിന്റെ ശത്രുക്കളാണ്, അവര്‍ സത്യം പുറത്തുവരുമെന്ന് ഭയപ്പെടുന്നു, അവരുടെ സത്യം വെളിപ്പെടുത്തുന്ന ഏത് പുസ്തകവും അവര്‍ നിരോധിക്കും. താന്‍ കല്‍ക്കിധാം സന്ദര്‍ശിക്കുകയാണെന്നും ഏതെങ്കിലും മതവുമായി എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ താന്‍ ഇവിടെ വരുമായിരുന്നില്ല. ഹിന്ദുമതം ലോകത്ത് സമാധാനം പ്രചരിപ്പിക്കുമെന്ന് താന്‍ വിശ്വസിക്കുന്നു’- അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button