Latest NewsIndiaNews

അമരാവതിയിലെ അക്രമങ്ങൾക്ക് കാരണം ത്രിപുരയിൽ മുസ്ലീം പള്ളി ആക്രമിക്കപ്പെട്ടുവെന്ന രാഹുൽ ഗാന്ധിയുടെ വ്യാജ പ്രചാരണം: ബിജെപി

ഡൽഹി : അമരാവതിയിലെ അക്രമങ്ങൾക്കെല്ലാം കാരണമായത് ത്രിപുരയിൽ മുസ്ലീം പള്ളി ആക്രമിക്കപ്പെട്ടുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടേയും മറ്റ് പ്രവർത്തകരുടേയും വ്യാജ പ്രചാരണമാണെന്ന് ബിജെപി വക്താവ് സുദാൻഷു ത്രിവേദി. 2012 ൽ കോൺഗ്രസ് ഭരണകാലത്ത് മുംബൈയും ഡൽഹിയും ഇത്തരം കലാപങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്വേഷം പ്രചരിപ്പിക്കുന്നതിലൂടെ രാജ്യത്ത് വർഗീയ കലാപവും അരാജകത്വവും വളർത്താനാണ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നതെന്നും ശത്രുതയും വർഗീയ ചേരിതിരിവും പ്രചരിപ്പിക്കാനുള്ള ആസൂത്രണമാണ് കോൺഗ്രസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹബീബ്ഗഞ്ച് റെയില്‍വേ സറ്റേഷന്‍ നരേന്ദ്ര മോദി നാളെ രാജ്യത്തിന് സമര്‍പ്പിക്കും

ഹിന്ദുത്വത്തെ അപമാനിക്കാൻ കോൺഗ്രസ് പ്രവർത്തകർക്ക് പരിശീലനം നൽകുകയാണോ ചെയ്യുന്നത് എന്ന് ചോദിച്ച ത്രിവേദി ഹിന്ദുത്വത്തെ കുറിച്ചുള്ള പാഠങ്ങൾ ബിജെപിയ്ക്ക് രാഹുൽ ഗാന്ധിയിൽ നിന്നും ആവശ്യമില്ലെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button