![](/wp-content/uploads/2021/10/priyanka-3.jpg)
ലക്നൗ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും കോൺഗ്രസ് നേതാക്കളെ മാത്രമേ മത്സരിപ്പിക്കൂവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബുലന്ദേശ്വറിൽ കോൺഗ്രസ് പ്രതിജ്ഞ സമ്മേളനത്തിൽ നേതാക്കളെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്.
‘യുപി നിയമസഭ സീറ്റുകളിൽ കോൺഗ്രസ് പ്രവർത്തകരെ മാത്രമാണ് നാമനിർദേശം ചെയ്യുക. കോൺഗ്രസിന് വിജയിക്കണമെങ്കിൽ ഒറ്റക്ക് വിജയിക്കും’. പ്രിയങ്ക വ്യക്തമാക്കി.
അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റക്ക് മത്സരിക്കും ആഗ്ര, അലിഗഡ്, ഹത്രാസ്, ബുലന്ദേശ്വർ തുടങ്ങിയ 14 ജില്ലകളിലെ കോൺഗ്രസ് ഭാരവാഹികളുമായി ആഭ്യന്തര കാര്യങ്ങൾ ചർച്ചചെയ്യാൻ പ്രിയങ്ക ഗാന്ധി യോഗം സംഘടിപ്പിച്ചിരുന്നു. മറ്റൊരു പാർട്ടിയുമായി സഖ്യംവേണ്ടെന്ന് യോഗത്തിൽ പ്രിയങ്ക ഗാന്ധിയോട് നിരവധി നേതാക്കൾ അഭ്യർഥിച്ചിരുന്നു. ഇതേത്തുടർന്നാണ് പ്രിയങ്കയുടെ പ്രഖ്യാപനം.
Post Your Comments