KollamKeralaNattuvarthaLatest NewsNews

മാ​താ​വി​നെ അ​സ​ഭ്യം വി​ളി​ക്കു​ന്ന​ത് ചോ​ദ്യം​ചെ​യ്ത യു​വ​തി​യെ ആ​ക്ര​മി​ച്ചു : യു​വാ​വ് അ​റ​സ്​​റ്റി​ൽ

തൃ​ക്ക​രു​വ ഞാ​റ​യ്ക്ക​ൽ റാ​ഹ​ല​ത്ത് വ​ട​ക്ക​തി​ൽ സ​നൂ​ജ് (40) ആ​ണ് പി​ടി​യി​ലാ​യ​ത്

അ​ഞ്ചാ​ലും​മൂ​ട്: യു​വ​തി​യെ ആ​ക്ര​മി​ച്ച് അ​പ​മാ​നി​ച്ച കേസിൽ യു​വാ​വ് അറസ്റ്റിൽ. തൃ​ക്ക​രു​വ ഞാ​റ​യ്ക്ക​ൽ റാ​ഹ​ല​ത്ത് വ​ട​ക്ക​തി​ൽ സ​നൂ​ജ് (40) ആ​ണ് പി​ടി​യി​ലാ​യ​ത്.

മാ​താ​വി​നെ അ​സ​ഭ്യം വി​ളി​ക്കു​ന്ന​ത് ചോ​ദ്യം​ ചെ​യ്തതിനാണ് ഇയാൾ യുവതിയെ ആക്രമിച്ചത്. ഇ​യാ​ൾ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന​ത് യു​വ​തി​യു​ടെ മാ​താ​വിന്റെ പേ​രി​ലു​ള്ള വീ​ട്ടി​ലാ​ണ്. അ​യ​ൽ​വാ​സി​ക​ളെ ഇ​യാ​ൾ നി​ര​ന്ത​രം ശ​ല്യം​ചെ​യ്ത​തി​നെ തു​ട​ർ​ന്ന് അ​വ​ർ വീ​ട്ടു​ട​മ​യോ​ട് പ​രാ​തി പ​റ​ഞ്ഞു.

Read Also : യുവതിയ്ക്ക് വളർത്തുനായ്ക്കളുടെ ആക്രമണം : ഗുരുതര പരിക്ക്, ഉടമ കസ്റ്റഡിയിൽ

ഇ​ത് സം​ബ​ന്ധി​ച്ച് സം​സാ​രി​ക്കു​ന്ന​തി​നാ​ണ് യു​വ​തി​യെ​യും കൂ​ട്ടി മാ​താ​വ് അ​വ​രു​ടെ വീ​ട്ടി​ൽ എ​ത്തി​യ​ത്. സംസാരിക്കുന്നതിനിടെ പ്ര​കോ​പി​ത​നാ​യ യു​വാ​വ് യു​വ​തി​യെ മു​ടി​ക്ക് പി​ടി​ച്ച് ത​റ​യി​ലി​ട്ട് ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്കു​ക​യും വ​സ്​​ത്രം വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്യുകയായിരുന്നു.

അ​ഞ്ചാ​ലും​മൂ​ട് ഇ​ൻ​സ്​​പെ​ക്ട​ർ സി. ​ദേ​വ​രാ​ജന്റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ ബി. ​ശ്യാം, എം. ​ഷ​ബ്ന, എ​ൻ. സി​റാ​ജു​ദ്ദീ​ൻ, എ.​എ​സ്.​ഐ രാ​ജേ​ഷ്കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button