KeralaLatest News

നിലവിളക്ക് തെളിയിക്കരുത്‌,ഷൂ ഊരില്ല എന്ന വരന്റെ പിടിവാശി : കെട്ടിയ താലി തിരിച്ചു നൽകിയ വധുവിന് അഭിനന്ദന പ്രവാഹം

യുവാവ് കെട്ടിയ താലി പെൺകുട്ടി തിരിച്ചു നൽകി ഈ ബന്ധം വേണ്ടെന്നു വെച്ചു.

കടയ്ക്കൽ: വിവാഹവേദിയിലെ തർക്കത്തെ തുടർന്ന് കെട്ടിയ താലി വരനു തിരിച്ചു നൽകിയ പെൺകുട്ടിയെ അതേ വേദിയിൽ മറ്റൊരു യുവാവ് വിവാഹം കഴിച്ച സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി. വരന്റെ പിടിവാശിക്കു മുന്നിൽ തോൽക്കാതെ വധുവും വീട്ടുകാരും സമയോചിതമായ തീരുമാനം എടുത്തതിനാൽ വധുവിനെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.

കടയ്ക്കൽ ആൽത്തറമുട് ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം ആണ് സംഭവം. ആൽത്താറമുട് സ്വദേശിയായ പെൺകുട്ടിയും കിളിമാന്നൂർ പുളിമാത്ത് സ്വദേശിയായ യുവാവും തമ്മിൽ നേരത്തെ നിശ്ചയിച്ച പ്രകാരം വിവാഹം നടത്തുകയായിരുന്നു.

വിവാഹ വേദിയിൽ നിലവിളക്ക് തെളിക്കാൻ പാടില്ലെന്നും ഷൂസ് മാറ്റാൻ കഴിയില്ലെന്നും വരൻ വാശി പിടിച്ചതാണ് തർക്കത്തിനു തുടക്കം. വരന്റെ നിർബന്ധത്തെ തുടർന്ന് ഒടുവിൽ വേദിക്ക് പുറത്ത് വിവാഹം നടത്തി. എന്നാൽ താലി കെട്ടി മടങ്ങുമ്പോഴും പെൺകുട്ടിയുടെ ബന്ധുക്കളും വരനുമായി വീണ്ടും തർക്കമുണ്ടായി.

ഇതോടെ പെൺകുട്ടി കടുത്ത നിലപാടുമായി മുന്നോട്ടു വരികയായിരുന്നു. യുവാവ് കെട്ടിയ താലി പെൺകുട്ടി തിരിച്ചു നൽകി ഈ ബന്ധം വേണ്ടെന്നു വെച്ചു. പിന്നീട് പോലീസിൽ പരാതിയും നൽകി. തുടർന്ന് ബന്ധുവായ യുവാവ് പെൺകുട്ടിയെ ഇതേവേദിയിൽ വിവാഹം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button