പുനലൂര്‍: സ്കൂട്ടര്‍ ചെളി തെറിപ്പിച്ചതിനെ ചൊല്ലിയുള്ള സംഘര്‍ഷത്തില്‍ വീട്ടമ്മയെ മര്‍ദിച്ചയാൾ അറസ്റ്റിൽ. കരവാളൂര്‍ ചൂട്ടയില്‍ കുന്നുംപുറം നാല് സെൻറ് കോളനിയില്‍ ദേവി ഹൗസില്‍ കണ്ണന് എന്ന അജയകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. പുനലൂര്‍ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. വീട്ടമ്മയുടെ മകന് ഓടിച്ച സ്കൂട്ടറില്‍ വീട്ടിലേക്ക് വരുംവഴി നടന്നുപോകുകയായിരുന്ന അജയകുമാറിന്റെ ദേഹത്തേക്ക് വെള്ളം തെറിക്കുകയായിരുന്നു. ഇതില്‍ ക്ഷുഭിതനായ ഇയാള്‍ വണ്ടിയോടിച്ചിരുന്ന പരാതിക്കാരിയുടെ മകനെ അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നു. വീടിനു മുന്നില്‍ തര്‍ക്കം നടക്കുന്നത് കണ്ട വീട്ടമ്മ മകനെ രക്ഷിക്കാനായി തടസ്സം പിടിക്കാന്‍ ചെന്നപ്പോഴായിരുന്നു അജയകുമാര്‍ വീട്ടമ്മയെ മര്‍ദിച്ചത്.
Read Also : പെട്രോള്‍ പമ്പില്‍ നിന്ന് 18 ലക്ഷം തട്ടിയെടുത്തു : താല്‍ക്കാലിക ജീവനക്കാരൻ അറസ്റ്റില്‍
തുടർന്ന് നാട്ടുകാരും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് വീട്ടമ്മയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു. വീട്ടമ്മയുടെ പരാതിയില്‍ പുനലൂര്‍ എസ്.ഐ ശരത്ലാലും സംഘവും ആണ് പ്രതിയെ കുവാളൂർ ഭാഗത്ത് നിന്നും പിടികൂടിയത്.
Post Your Comments