AlappuzhaKeralaNattuvarthaLatest NewsNews

വാഹന പരിശോധനയ്ക്കിടെ ഹൈവേ പട്രോൾ എസ് ഐക്ക് മർദനമേറ്റു: മൂന്നുപേർ പിടിയിൽ

ചേർത്തല: വാഹന പരിശോധനയ്ക്കിടെ ഹൈവേ പട്രോൾ എസ് ഐക്ക് മർദനമേറ്റു. നിർത്താതെ പോയ ജീപ്പ് തടഞ്ഞ് പരിശോധിച്ചപ്പോഴാണ് വാഹനത്തിലുണ്ടായിരുന്നവർ എസ്ഐ ജോസി സ്റ്റീഫനെ ആക്രമിച്ചത്. പരുക്കേറ്റ എസ്ഐയെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾ മദ്യലഹരിയിലായിലാണ് എസ്ഐയെ മർദിച്ചതെന്നാണ് സൂചന.

ജീപ്പിലുണ്ടായിരുന്ന പത്തനാപുരം ആവണീശ്വരം സ്വദേശിയായ സൈനികൻ ജോബിൻ ബേബി(29), പത്തനാപുരം കുന്നിക്കോട് സ്വദേശി ഷമീർ മുഹമ്മദ്(29), പത്തനാപുരം ആവണീശ്വരം സ്വദേശി ബിപിൻ രാജ്(26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button