കോഴിക്കോട്: കാരുണ്യപ്രവർത്തകനെന്ന പേരിൽ പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. വിദേശത്ത് ബിസിനസ് നടത്തുകയാണെന്ന വ്യാജേന പാവപ്പെട്ട പെൺകുട്ടികളുടെ കല്യാണം നടത്തിക്കൊടുക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്.
തൃശൂർ എടക്കര ആവിയൂർ കുവ്വക്കോട്ട് കെ. കുഞ്ഞിമോനാണ് ശനിയാഴ്ച പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് നടക്കാവ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി സ്വദേശി ഫൈസലിന്റെ മകളുടെ കല്യാണം നടത്തിക്കൊടുക്കുമെന്ന് പറഞ്ഞ് മൂന്നര പവൻ സ്വർണം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്.
Read Also : സംഗീത ലോകത്ത് ഷഷ്ടിപൂർത്തി നിറവുമായി ഗാനഗന്ധർവൻ : ആശംസകളുമായി സിനിമാ ലോകം
ഏതെങ്കിലും ജ്വല്ലറിയിൽ നിന്ന് സ്വർണവും ബില്ലും വാങ്ങി വന്നാൽ പണം തിരികെ നൽകുമെന്ന് ഇയാൾ പറയും. തുടർന്ന് സ്വർണം വാങ്ങി വരുമ്പോൾ അത് വാങ്ങി മുങ്ങുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments