Latest NewsNewsEntertainment

സം​ഗീത ലോകത്ത് ഷഷ്ടിപൂർത്തി നിറവുമായി ​ഗാന​ഗന്ധർവൻ : ആശംസകളുമായി സിനിമാ ലോകം

സം​ഗീത ലോകത്ത് ഷഷ്ടിപൂർത്തി ആഘോഷിക്കുന്ന അദ്ദേഹത്തിന് നിരവധി പേരാണ് ആശംസകളുമായി രം​ഗത്തെത്തിയിരിക്കുന്നത്

മലയാളത്തിന്റെ സ്വന്തം ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസിന്റെ സം​ഗീത ജീവിതത്തിന് ഇന്ന് 60 വർഷം തികയുകയാണ്. സം​ഗീത ലോകത്ത് ഷഷ്ടിപൂർത്തി ആഘോഷിക്കുന്ന അദ്ദേഹത്തിന് നിരവധി പേരാണ് ആശംസകളുമായി രം​ഗത്തെത്തിയിരിക്കുന്നത്.

തമിഴ് നടൻ സത്യരാജ് അദ്ദേഹത്തിന് ആശംസകൾ നേർന്ന് രം​ഗത്തെത്തി. ‘ഇ​പ്പോ​ഴും​ ​രാ​ത്രി​ ​ഞാ​നു​റ​ങ്ങു​ന്ന​ത് ​അ​റു​പ​തു​ക​ളി​ലെ​യും​ ​എ​ഴു​പ​തു​ക​ളി​ലെ​യും​ ​ദാ​സ് ​സാ​ര്‍​ ​പാ​ടി​യ​ ​മ​ല​യാ​ള​ ​സി​നി​മാ​ ​ഗാ​ന​ങ്ങ​ള്‍​ ​കേ​ട്ടി​ട്ടാ​ണ്.​ ​മ​ല​യാ​ളം​ ​എ​നി​ക്ക​ത്ര​ ​അ​റി​യി​ല്ല.​ ​ഓ​മ​ലാ​ളെ​ ​ക​ണ്ടു​ ​ഞാ​ന്‍…​ ​എ​ന്ന​ ​പാ​ട്ടൊ​ക്കെ​ ​എ​ന്റെ​ ​എ​ക്കാ​ല​ത്തെ​യും​ ​ഫേ​വ​റി​റ്റാ​ണ്.​ ​ ദാ​സ് ​സാ​റി​ന്റെ​ ​ശ​ബ്ദ​ത്തി​ന്റെ​ ​അ​ടി​മ​യാ​ണ് ​ഞാ​ന്‍.​ ​എ​നി​ക്ക് ​വേ​ണ്ടി​യും​ ​അ​ദ്ദേ​ഹം​ ​ഒ​രു​പാ​ട് ​ഗാ​ന​ങ്ങ​ള്‍​ ​പാ​ടി​യി​ട്ടു​ണ്ട്.​ ​ദാ​സ് ​സാ​റി​ന് ​കോ​ടി​ ​ന​മ​സ്കാ​രം.​ ​അ​ദ്ദേ​ഹ​ത്തി​ന് ​ദീ​ര്‍​ഘാ​യു​സ് ​നേ​രു​ന്നു’. സത്യരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

Read Also : നല്ല അടിപൊളി ഇടിയപ്പവും നാടൻ മുട്ട റോസ്റ്റും തയ്യാറാക്കാം

മലയാളികളുടെ പ്രിയപ്പെട്ട ഗാനഗന്ധര്‍വന്‍ യേശുദാസിന് ആശംസകള്‍ നേർന്നിരിക്കുകയാണെന്ന് പ്രിയതാരം മോഹന്‍ലാല്‍. ‘സംഗീതത്തിന്റെ സര്‍ഗ്ഗ വസന്തമായി ദാസേട്ടന്‍ ഞങ്ങളില്‍ പൂത്തു നിറയുന്നു’വെന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം ആശംസ അറിയിച്ച്‌ എത്തിയത്.

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് :

പ്രിയപ്പെട്ട ദാസേട്ടാ, സംഗീതത്തിന്റെ സ്വര്‍ഗ വസന്തമായി അങ്ങു ഞങ്ങളില്‍ പൂത്തു നിറയുന്നു. കഴിഞ്ഞ അറുപത് കൊല്ലങ്ങളായി. ആ ശബ്ദത്തിന്റെ ഏകാന്തതകളില്‍ സ്വര്‍ഗ്ഗം എന്തെന്നറിഞ്ഞു. മനസ്സില്‍ നന്മകള്‍ ഉണര്‍ന്നു. വേദനകള്‍ മറന്നു. അങ്ങനെ എന്റെ എളിയ ജീവിതം അര്‍ത്ഥപൂര്‍ണ്ണമായി. നന്ദിയോടെ ഓരോ മലയാളികള്‍ക്കുമൊപ്പം ഈ ഹൃദയ സ്പന്ദനങ്ങള്‍ അങ്ങേയ്‌ക്ക് സമര്‍പ്പിക്കട്ടേ. എന്നിട്ട് ഇനിയുമിനിയും കാതോര്‍ത്തിരിക്കട്ടെ. പ്രണാമങ്ങളോടെ മോഹന്‍ലാല്‍.

1961 നവംബർ 14നാണ്‌ യേശുദാസിന്റെ ആദ്യ ഗാനം റിക്കോർഡ്‌ ചെയ്തത്‌. കെ. എസ്‌. ആന്റണി എന്ന സംവിധായകൻ തന്റെ ‘കാൽപ്പാടുകൾ’ എന്ന സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ അദ്ദേഹത്തിന് പാടാനായുള്ളു. അങ്ങനെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ്‌ ചലച്ചിത്ര സംഗീത ലോകത്ത്‌ ഹരിശ്രീ കുറിച്ചു. ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോർഡിംഗ്‌ നടന്നത്‌. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്‌. പിന്നീടിങ്ങോട്ട് മലയാള സിനിമയിൽ കണ്ടത്‌ യേശുദാസിന്റെ സം​ഗീത പ്രവാഹമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button